തിരുവനന്തപുരം: രാവിലെ 7 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട മാവേലി എക്സ്‌പ്രസ് വൈകിയതോടെ മന്ത്രിമാർ വഴിയിൽ കുടുങ്ങി. ഇ.ചന്ദ്രശേഖരൻ, കെ.ടി.ജലീൽ എന്നിവർക്കാണ് തിങ്കളാഴ്ച മന്ത്രിസഭ യോഗത്തിന് സമയത്ത് എത്തിച്ചേരാൻ സാധിക്കാതിരുന്നത്.

സിപിഎം പാർട്ടി സമ്മേളന കാലമായതിനാലാണ് മന്ത്രിസഭ യോഗം നേരത്തേ നടത്തിയത്. ഈ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉണ്ടായിരിക്കില്ല. ശനി, ഞായർ ദിവസങ്ങളിൽ കാസർകോടും മലപ്പുറത്തുമായിരുന്ന മന്ത്രിമാർ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്താൻ സാധിക്കും വിധമാണ് തീവണ്ടി പിടിച്ചത്.

മൂന്ന് മണിക്കൂറോളം താമസിച്ചാണ് മാവേലി എക്സ്പ്രസ് തിരുവനന്തപുരത്ത് എത്തിത്. രാവിലെ 7.05 ന് എത്തിച്ചേരേണ്ട തീവണ്ടി 9.45 കഴിഞ്ഞാണ് എത്തിയത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ രണ്ട് അജണ്ടകൾ മന്ത്രിസഭ യോഗത്തിൽ അവസാനം ആണ് പരിഗണിച്ചത്. മന്ത്രി ജലീൽ കൈകാര്യം ചെയ്യുന്ന വകുപ്പാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ