Maundy Thursday Observance 2019: കൊച്ചി: യേശുക്രിസ്തു വിനയത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാതൃക കാണിച്ചു നൽകിയ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാലുകഴുകൽ ശുശ്രൂഷയും നടക്കും. പെസഹാ ത്രിദിനത്തിനും ഇന്ന് തുടക്കമാകും.

Also read: എന്താണ് പെസഹാ വ്യാഴം?

വൈകുന്നേരം വീടുകളിൽ പെസാഹ അപ്പം മുറിക്കും. ശിഷ്യന്മാരുമൊത്തുള്ള ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കലാണ് പെസഹാ. ക്രിസ്തു ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെ പിന്തുടർച്ചയായിട്ടാണ് ദേവാലയങ്ങളിൽ വൈദികർ തിരഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാലുകൾ കഴുകുന്നതും ചുംബിക്കുന്നതും.

എറണാകുളം സെന്‍റ്മേരീസ് ബസലിക്കയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നൽകി. ലത്തീൻ ദേവാലയങ്ങളിൽ വൈകിട്ടാണ് തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.