മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു

കോവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കൊച്ചി: മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42) അന്തരിച്ചു. കോവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.

കോവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കോവിഡ് കാല റിപ്പോർട്ടിങ്ങിൽ സജീവമായിരുന്ന മാധ്യമപ്രവർത്തകനാണ് വിപിൻ. 2005ൽ ഇന്ത്യവിഷൻ ചാനലിലൂടെയാണ് വിപിൻ മാധ്യമപ്രവർത്തനം ആരംഭിച്ചത്.കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ച വിപിൻ 2012ൽ മുതൽ മാതൃഭൂമി ന്യൂസിലായിരുന്നു.

Read Also: ലോക്ക്ഡൗൺ രണ്ടാം ദിവസം; പുറത്തിറങ്ങാൻ പോലീസ് പാസ് നിർബന്ധം

പറവൂർ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ ശ്രീദേവി, മകൻ മഹേശ്വർ എന്നിവരാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mathrubhumi news journalist dies of covid

Next Story
ശബരിമലയിൽ വിഗ്രഹം സമർപ്പിച്ച കുടുംബത്തിൽ നിന്ന് തമിഴ്നാട് മന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com