കണ്ണൂർ: ബൈക്ക് അപകടത്തിൽപെട്ട് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മരിച്ചു. കണ്ണൂർ ബ്യൂറോയിലെ സീനിയർ ക്യാമറാമാനായ പ്രതീഷ് എം.വെളളിക്കീൽ (35) ആണ് മരിച്ചത്. പാപ്പിനിശേരിയിൽ വച്ച് പുലർച്ചെയായിരുന്നു അപകടം.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിനുപിന്നാലെ എകെജി ആശുപത്രിയിൽ പ്രതീഷിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹേഷ്മയാണ് ഭാര്യ. പരേതനായ നാരായണന്റെയും നാരായണി മണിയന്പാറയുടെയും മകനാണ്. സഹോദരങ്ങള്‍; അഭിലാഷ്, നിധീഷ്. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.