/indian-express-malayalam/media/media_files/uploads/2023/08/pinarayi-vijayan-mathew-kuzhalnadan.jpg)
ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല, ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യൂ കുഴല്‍നാടന്‍
കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്ന് ദിവസമായിട്ടും ഉത്തരം ലഭിച്ചില്ലെന്ന് കെപസിസി ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. ഈ സാഹചര്യത്തില്‍ താന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്ന മാസപ്പടി ആരോപണങ്ങള്‍ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങളും ആദായനികുതി വിവരങ്ങളും പുറത്തുവിടാന്‍ തയാറുണ്ടോ എന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചോദിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണങ്ങള്‍ക്ക് പിന്നാലെ കുഴല്‍നാടനെതിരെ സിപിഎമ്മും ആക്ഷേപം ഉന്നയിച്ചിരുന്നു. കള്ളപ്പണ ഇടപാടും നികുതിവെട്ടിപ്പും നടന്നെന്ന സി.പി.എമ്മിന്റെ ആരോപണത്തിന് കുഴല്‍നാടനെതിരെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ അന്വേഷണവും ആരംഭിച്ചിരുന്നു. അനധികൃതമായി ഭൂമി മണ്ണിട്ടു നികത്തി എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യ്ക്ക് കുടുംബസ്വത്തായി കിട്ടിയ പുരയിടത്തില്‍ റവന്യൂവകുപ്പ് വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിച്ചത്.
റിപ്പോര്‍ട്ട് അടുത്തദിവസംതന്നെ തഹസില്‍ദാര്‍ക്ക് കൈമാറും. റീസര്‍വേ നടന്നിട്ടില്ലാത്തതിനാല്‍ സ്ഥലത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ താമസമുണ്ടെന്ന് സംഘം അറിയിച്ചു. എം.എല്‍.എ.യുടെ വീടിനോടുചേര്‍ന്ന സ്ഥലം അനധികൃതമായി മണ്ണിട്ടു നികത്തിയെന്ന് മൂവാറ്റുപുഴ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ഫെബിന്‍ പി. മൂസ പരാതി നല്‍കിയിരുന്നു. റവന്യൂവകുപ്പിന്റെ പരിശോധനയെ സ്വാഗതം ചെയ്യുന്നെന്നാണ് മാത്യു കുഴല്‍നാടന്‍ ഇതിനോട് പ്രതികരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us