/indian-express-malayalam/media/media_files/uploads/2023/08/mathew-kuzhalnadan.jpg)
മാത്യു കുഴല്‍നാടന്‍ എംഎല്‍എ
കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. മൂന്നാറില്‍ ഭൂനിയമം ലംഘിച്ചിട്ടില്ല. നിര്‍മ്മാണങ്ങളെല്ലാം നിയമപരമായുള്ളത്. ചിന്നക്കനാലില്‍ നിര്‍മ്മിച്ചിരിക്കുന്നത് റെസിഡന്‍ഷ്യല്‍ പെര്‍മിറ്റുള്ള കെട്ടിടമാണ്, ഇത് 100 ശതമാനം നിയമവിധേയമാണ്, മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
"എം വി ഗോവിന്ദന്‍ തനിക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത എകെജി സെന്റര്‍ പട്ടയഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണ്. നിയമവിരുദ്ധമായി ഞാന്‍ ഒരു ബിസിനസും നടത്തിയിട്ടില്ല. ഒന്‍പത് കോടി രൂപ വിദേശനിക്ഷപം ഉണ്ടെന്നും പറഞ്ഞിട്ടില്ല. വിദേശത്തെ ഒരു സ്ഥാപനത്തിൽ തനിക്കുള്ള 24 ശതമാനം പങ്കാളിത്തത്തേക്കുറിച്ചാണ് പറഞ്ഞത്," മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പരമാവധി സുതാര്യമായാണ് ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. പൊതുജനത്തിന് മുന്നില്‍ പുകമറ സൃഷ്ടിക്കാനാണ് എനിക്കെതിരായ ആരോപണങ്ങള്‍. എനിക്കെതിരായ ആരോപണങ്ങള്‍ വീണ വിജയനെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ളതാണ്. സിപിഎം മുഴുവന്‍ ഊര്‍ജവും ഇതിനായി ഉപയോഗിക്കുകയാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.
സിപിഎമ്മിന്റെ നേതാക്കള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരായാണ്. പാർട്ടിയുമായി ബന്ധപ്പെട്ട ആരും അനധികൃത സ്വത്ത് സമ്പാദിക്കരുതെന്നുള്ള പ്രമേയം പലതവണ സിപിഎം സമ്മേളനങ്ങളിൽ പാസാക്കിയതാണ്. എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സിപിഎമ്മിന് പറയാനാവുമോയെന്നും എംഎല്‍എ ചോദിച്ചു.
മറ്റൊരു ഉദാഹരണമായി ഇടുക്കിയിലെ സി വി വർഗീസിനേയും കുഴല്‍നാടന്‍ ചൂണ്ടിക്കാണിച്ചു. യാഥാർഥ്യം പുറത്തുവന്നാൽ നിങ്ങൾ ഉടുതുണിയില്ലാത്ത അവസ്ഥയിലാകുമെന്നും കുഴല്‍നാടന്‍ പരിഹസിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.