പത്തനംതിട്ട: ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. മഹാരാഷ്ട്രക്കാരനായ അക്ഷയ് പാട്ടീലാണ് പിടിയിലായത്.
സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കായി തിരിച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പത്തനംതിട്ട മുത്താരമ്മന്‍ കോവിലിനടുത്ത് ശ്രീകൃഷ്ണ ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ഇന്ന് വൈകിട്ട് അഞ്ചേകാലോടെയായിരുന്നു സംഭവം. നാലര കിലോ സ്വര്‍ണമാണ് സംഘം കവര്‍ന്നത്. ജ്വല്ലറിയിലെ ജീവനക്കാരനായ സന്തോഷിന് പരുക്കേറ്റിരുന്നു. ജ്വല്ലറി ഉടമയും മഹാരാഷ്ട്രക്കാരനാണ്. മോഷണത്തിന്റെ സൂത്രധാരന്‍ ജ്വല്ലറിയിലെ തൊഴിലാളിയാണ്. നാല് പേര് കൂടി പിടിയിലുണ്ട്.
മുഖ്യപ്രതിയായ അക്ഷയ് 12 ദിവസം മുമ്പാണ് ജ്വല്ലറിയില്‍ ജോലിക്ക് എത്തുന്നത്. കോഴഞ്ചേരി വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.