മൂന്നാർ: സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ച് അടി ഉയരമുള്ള മരക്കുരിശാണ് സ്ഥാപിച്ചിരിക്കുന്നത്. റവന്യു ഡിപ്പാർട്ട്മെന്റ് പൊളിച്ചു നീക്കിയ അതേ സ്ഥലത്ത് സ്ഥാപിച്ച പുതിയ കുരിശ് ആരാണ് സ്ഥാപിച്ചതെന്ന് അറിവായിട്ടില്ല.
മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ കുരിശ് പുനസ്ഥാപിക്കണമെന്ന് സ്പിരിറ്റ് ഇൻ ജീസസ് ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങളല്ല പുതിയ കുരിശിന് പിന്നിലെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.
കൈയേറ്റത്തിന്റെ ഭാഗമായി കുരിശ് നീക്കം ചെയ്തത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ചര്‍ച്ച വെച്ച സാഹചര്യത്തിലാണ് വീണ്ടും കുരിശ് സ്ഥാപിക്കപ്പെട്ടത്. മൂന്നാർ കൈയേറ്റത്തിനെതിരായ നടപടിയില്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു.
ഭരണകൂടം കൈക്കൊണ്ട നടപടികളിൽ ജാഗ്രതക്കുറവുണ്ടായെന്ന് പിണറായി വിജയൻ വ്യക്തമാക്കി.”പൊളിക്കലല്ല സര്‍ക്കാര്‍ നയം. ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദേവികുളം താലൂക്കിലെ പാപ്പാത്തി ചോലയിൽ അനധികൃതമായി നിർമ്മിച്ച ഭീമൻ കുരിശടി പൊളിച്ചു നീക്കിയത്. ഇരുമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശ് കോൺക്രീറ്റിലാണ് ഉറപ്പിച്ചത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് നീക്കിയത്.