scorecardresearch
Latest News

കോവിഡ് വാക്സിനേഷന്‍ ദ്രുതഗതിയിലാക്കും; ഏപ്രില്‍ നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് കര്‍മ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്. ഇതിനൊപ്പം വാക്സിനേഷൻ പ്രവർത്തനം ത്വരിതപ്പെടുത്തും.

“കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെയിന്‍ ബ്രേക്ക് ചെയ്യുക എന്നതാണ് പ്രധാനം. ഏപ്രിലിലെ എല്ലാ ദിവസവും വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ശാസ്ത്രീയമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ നമുക്ക് നന്നായി പിടിച്ചുനിര്‍ത്താനാകും. ബാക് ടു ബേസിസ് കാമ്പയിന്‍ ശക്തമാക്കണം. എല്ലാവരും മാസ്‌ക് ധരിക്കണം. ചടങ്ങുകള്‍ക്ക് ആള്‍ക്കൂട്ടം കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം,” ആരോഗ്യമന്ത്രി കെക ശൈലജ അഭ്യര്‍ത്ഥിച്ചു.

എല്ലാ ആശുപത്രികളും കുറേക്കൂടി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ വര്‍ധിപ്പിക്കും. ആവശ്യമായ ഐസിയുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ സജ്ജമാക്കും. വാക്സിനേഷന്‍ ദ്രുതഗതിയിലാക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.

Read More: പുതിയ കോവിഡ്  കേസുകൾ വീണ്ടും ലക്ഷത്തിനു മുകളിൽ; മരണം 780

ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്കു വീട്ടില്‍ തന്നെ ചികിത്സ തുടരാനാണ് തീരുമാനം.  സൗകര്യങ്ങള്‍ക്കനുസരിച്ചു മാത്രമേ വീട്ടിലെ ചികിത്സ അനുവദിക്കുൂവെന്ന് കെക ശൈലജ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ട ചുമതല പ്രാദേശിക ആരോഗ്യകേന്ദ്രങ്ങള്‍ക്കാണ്.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമുണ്ടായാല്‍ അതതു പ്രദേശങ്ങളില്‍ സിഎഫ്എല്‍ടിസികളുടെ എണ്ണം വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ചുമതല  ജില്ലാ തല ടീമിനാണ്. വിദഗ്ധ ചികിത്സയ്ക്കായിട്ടുള്ള സിഎസ്എല്‍ടിസികളുടെ എണ്ണവും ആവശ്യാനുസരണം കൂട്ടാനാണ് തീരുമാനം. രോഗവ്യാപനം വര്‍ധിച്ചാല്‍ ചില ആശുപത്രികള്‍ പൂര്‍ണമായും കോവിഡ് ചികിത്സക്കായി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mass vaccination coming should be careful of covid in april kk shailaja

Best of Express