തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചു വിടല്‍. ഒരു വര്‍ഷം 120 ഡ്യൂട്ടി ഇല്ലാത്ത 141 പേരെയാണ് പിരിച്ചു വിട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിര നിയമനം നേടിയവരാണ് ഇവര്‍.
10 വര്‍ഷത്തെ പ്രവൃത്തി പരിചയവും 120 ഡ്യൂട്ടിയുമായിരുന്നു സ്ഥിരനിയമനം നേടാനുള്ള മാനദണ്ഡം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് സ്ഥിര നിയമനം നേടിയ 3500 പേരില്‍ 141 പേര്‍ക്ക് വര്‍ഷം 120 ഡ്യൂട്ടി ഇല്ലായിരുന്നു. ഇതോടെയാണ് പിരിച്ചു വിടാന്‍ തീരുമാനമായത്.
ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകള്‍ക്കു പുറമെ മെക്കാനിക്കല്‍ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ ജീവനക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടിയിരുന്നെങ്കിലും സുപ്രീം കോടതി മാനേജ്മെന്റിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു.