തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കി. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് നിർബന്ധമായും ധരിക്കണം. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസ് കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.
മാസ്ക് ധരിച്ചില്ലെങ്കിൽ എത്ര രൂപയാണ് പിഴ ഈടാക്കുകയെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. ചടങ്ങുകൾ, വാഹന യാത്രകളിലും മാസ്ക് നിർബന്ധമായി ധരിക്കണമെന്ന് ഉത്തരവിലുണ്ട്. രോഗവ്യാപനം കണക്കിലെടുത്ത് ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാങ്ങളിൽ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം, കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത തുടരണമെന്നുമാണ് ആരോഗ്യ മന്ത്രി പറഞ്ഞത്.
ഡൽഹി, പഞ്ചാബ്, കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 2,483 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. സജീവ രോഗികളുടെ എണ്ണം 16,279 ആണ്. 32 മരണങ്ങളാണ് സ്ഥിരീകരിച്ചത് ഇതോടെ ആകെ മരണസംഖ്യ 5,23,654 ആയി.
Read More: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം ഇന്ന്