Latest News

നൂറു വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനം; മസാല ബോണ്ട് സഹകരണത്തിൽ വിശദീകരണവുമായി കിഫ്ബി

കൃത്യമായ ടെൻഡർ നടപടിക്രമങ്ങളിലൂടെയാണ് കമ്പനിയെ മസാല ബോണ്ട് വിറ്റഴിക്കൽ പ്രക്രിയയുടെ നിയമ ഉപദേശകരായി തിരഞ്ഞെടുത്തത്

തിരുവനന്തപുരം: മസാല ബോണ്ട് വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അദാനിയുമായി ബന്ധമുള്ള കമ്പനിയെ നിയമോപദേശകരായി നിയോഗിച്ചുവെന്ന ആരോപണത്തിൽ വിശദീകരണവുമായി കിഫ്ബി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖരായ നിയമ സേവന സ്ഥാപനമാണ് സിറിൽ അമർചന്ദ് മംഗൽദാസ്. നൂറു വർഷത്തെ പരമ്പര്യമുള്ള സ്ഥാപനമാണിതെന്നും കിഫ്ബി വ്യക്തമാക്കി.

കൃത്യമായ ടെൻഡർ നടപടിക്രമങ്ങളിലൂടെയാണ് കമ്പനിയെ മസാല ബോണ്ട് വിറ്റഴിക്കൽ പ്രക്രിയയുടെ നിയമ ഉപദേശകരായി തിരഞ്ഞെടുത്തത്. മികച്ച ട്രാക്ക് റെക്കോർഡുള്ള സ്ഥാപനമാണ് ഇത്. മസാല ബോണ്ട് സംബന്ധമായി ഭാവിയിൽ എന്തെങ്കിലും നിയമപരമായ സേവനം ആവശ്യമായി വന്നാലും കിഫ്ബിക്ക് ഇതേ സ്ഥാപനത്തെയാണ് സമീപിക്കേണ്ടി വരുന്നത് എന്നും വിശദീകരണത്തിൽ പറയുന്നു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിൽ അമർചന്ദ് മംഗൾദാസ് എന്ന കമ്പനിയെയാണ് സംസ്ഥാന സർക്കാർ നിയമോപദേശകരായി നിയോഗിച്ചിരുന്നത്. 10,75,000 രൂപയാണ് സ്ഥാപനത്തിന് ഫീസായി നല്‍കിയത്. ഇതു സംബന്ധിച്ച നിയമസഭാ രേഖകളാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. അദാനിക്ക് വിമാനത്താവളം ലേലത്തിന് നല്‍കിയതിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ അദാനിയുടെ ബന്ധുവിന്റെ സ്ഥാപനത്തെ നിയമസഹായത്തിന് കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ചതും പുറത്തുവന്നിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Masala bond kiifbi explanation on adani related company for consultancy

Next Story
ലോക്ക്ഡൗണ്‍ കഴിഞ്ഞിട്ടും ലോക്ക് അഴിയാതെ മദ്യപര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express