scorecardresearch

മസാല ബോണ്ട് ഇടപാടിൽ കിഫ്ബിക്ക് ആശ്വാസം; ഇ.ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ

ഹർജിയിൽ തീരുമാനമാവും വരെ നോട്ടീസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കിഫ്ബി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്

ഹർജിയിൽ തീരുമാനമാവും വരെ നോട്ടീസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കിഫ്ബി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്

author-image
WebDesk
New Update
high court new

ഫയൽ ഫൊട്ടോ

കൊച്ചി: മസാല ബോണ്ട് ഇടപാടിൽ കിഫ്ബിക്ക് ആശ്വാസം. ഇ.ഡി നോട്ടീസ് ഹൈക്കോടതി 3 മാസത്തേക്ക് സ്റ്റേ ചെയ്തു. ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഹർജിയിൽ തീരുമാനമാവും വരെ നോട്ടീസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കിഫ്ബി കോടതിയെ സമീപിച്ചത്.

Advertisment

മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. എന്നാൽ സമാഹരിച്ച പണം ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചെന്നാണ് ഇ.ഡി നോട്ടീസിലെ ആരോപണം. ഭൂമി വാങ്ങുകയല്ല വികസന പദ്ധതികള്‍ക്കായി  ഏറ്റെടുക്കുകയാണ് ചെയ്തതെന്നും കിഫ്ബി ഹർജിയിൽ ചൂണ്ടിക്കാട്ടി.

Also Read: 'യാഥാര്‍ത്ഥത്തില്‍ അവ സ്വര്‍ണപ്പാളി ആയിരുന്നോ?' സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി

2672 കോടി രൂപ സമാഹരിച്ചതില്‍ 467 കോടി രൂപ ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് ഇ.ഡിയുടെ വാദം. മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയുടെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

Also Read: ഐഎഫ്എഫ്‌കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്ത സംഭവത്തിൽ പ്രതിഷേധം ശക്തം

വിദേശ ധനകാര്യ വിപണികളിൽനിന്ന് പണം സമാഹരിക്കാൻ ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ഇറക്കാവുന്ന ബോണ്ട് ആണ് മസാല ബോണ്ട്. വിദേശ വാണിജ്യ വായ്പ ഇന്ത്യൻ രൂപയിൽ ലഭിക്കുമെന്നതാണ് പ്രത്യേകത. കിഫ്ബി അഞ്ചുവർഷത്തേക്ക് 9.723 ശതമാനം പലിശനിരക്കിൽ 2019-ൽ 2150 കോടി രൂപയാണ് മസാല ബോണ്ടിലൂടെ എടുത്തത്. 

Read More: യുഡിഎഫ് പ്രവേശനം തള്ളി കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി

Enforcement Directorate High Court Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: