/indian-express-malayalam/media/media_files/2025/12/18/ed-case-2025-12-18-16-22-07.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഇ .ഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി മുഖ്യമന്ത്രിയ്ക്കടക്കം അയച്ച കാരണം കാണിക്കൽ നോട്ടീസിന് സ്റ്റേ. മുഖ്യമന്ത്രിയുടെ ഹർജിയിലാണ് ഇ.ഡി. നോട്ടീസിന്റെ തുടർനടപടികൾ ഹൈക്കോടതി വീണ്ടും തടഞ്ഞത്. മസാല ബോണ്ടിൽ ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്താണ് കിഫ്ബിക്ക് പിന്നാലെ മുഖ്യമന്ത്രിയും ഹൈക്കോടതിയെ സമീപിച്ചത്.
Also Read:ഐഎഫ്എഫ്കെ: കേന്ദ്രത്തിനു വഴങ്ങി കേരളം, ആറു സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല
ഇഡി നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഹർജിയിലെ വാദം. അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് റിയൽ എസ്റ്റേറ്റ് ഇടപാടായോ നിരോധിത ഭൂമി വാങ്ങലായോ കണക്കാക്കാനാവില്ല. വികസനത്തിന് ഭൂമി അത്യാവശ്യമാണെന്നും, ആർ.ബി.ഐ മാർഗനിർദ്ദേശങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ലെന്നും ഹർജിയിലുണ്ട്.
മുഖ്യമന്ത്രിക്ക് പുറമെ മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാം എന്നിവരും ഹർജി നൽകിയിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് ഇ.ഡി നോട്ടീസിന് സ്റ്റേ അനുവദിച്ചത്. സ്റ്റേ വന്നതോടുകൂടി നോട്ടീസ് ലഭിച്ച മുഖ്യമന്ത്രി, കിഫ്ബി, സി.ഇ.ഒ കെ.എം. എബ്രഹാം, തോമസ് ഐസക്ക് എന്നിവർക്കെതിരെ നോട്ടീസിന്മേലുള്ള തുടർ നടപടികൾ മൂന്ന് മാസത്തേക്ക് ഇ.ഡിയ്ക്ക് സ്വീകരിക്കാനാകില്ല.
Also Read:ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, അറസ്റ്റിനുള്ള വിലക്ക് നീട്ടി
ആദ്യം കിഫ്ബിയുടെ ഹർജിയിലായിരുന്നു ഇ.ഡി. നോട്ടീസ് സ്റ്റേ ചെയ്തത്. തൊട്ടു പിന്നാലെ മറ്റു മൂന്നു പേരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികൾക്കായി ഉപയോഗിച്ചെന്നാണ് ഇ.ഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ ഹർജിയിൽ കിഫ്ബി വാദമുന്നയിച്ചിരുന്നത്.
Also Read:മതവികാരം വ്രണപ്പെടുത്തി; 'പോറ്റിയെ കേറ്റിയേ' പാട്ടിനെതിരായ പരാതിയിൽ കേസെടുത്ത് പൊലീസ്
ഭൂമി വാങ്ങുകയല്ല വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കകയാണ് ചെയ്തതെന്നും കിഫ്ബി വാദമുയർത്തിയിരുന്നു. എന്നാൽ മസാല ബോണ്ടുവഴി സമാഹരിച്ച പണം വികസന പദ്ധതികൾക്കായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നാണ് ഇഡിയുടെ നിലപാട്. സർക്കാരിൻറെ കൈവശമുളള ഭൂമിയിലോ മറ്റേതെങ്കിലും ഫണ്ടുകൊണ്ട് സർക്കാരിലേക്ക് വന്ന ഭൂമിയിലോ ആയിരുന്നു മസാല ബോണ്ടിലെ പണം വിനിയോഗിക്കേണ്ടിയിരുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടപടികൾ പ്രാഥമിക ഘട്ടത്തിലെന്നും ഫെമ സംബന്ധിച്ച അധികാര പരിധിയുള്ളതുകൊണ്ടാണ് അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി നോട്ടീസയച്ചതെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.
Read More:ടിപി കേസ് പ്രതികളിൽനിന്നും കൈക്കൂലി വാങ്ങി, ഡിഐജി നടത്തിയത് വ്യാപക പണപ്പിരിവ്; കൂടുതൽ തെളിവുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us