/indian-express-malayalam/media/media_files/2025/12/01/pinarayi-issac-2025-12-01-09-11-05.jpg)
പിണറായി വിജയൻ, തോമസ് ഐസക്
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയുടെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാം. വിശദീകരണം തേടിയശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
Also Read: ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഒളിവില്‍ തുടരുന്നു, പോലീസ് അന്വേഷണം ഊർജിതം
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ധനസമാഹരണം ലക്ഷ്യമിട്ട് മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. 2019ൽ, 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2,150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.
Also Read: അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; രാഹുൽ ഈശ്വർ അറസ്റ്റിൽ
2019ല്‍ മസാല ബോണ്ടുകള്‍ നല്‍കിയതില്‍ ഫെമ ലംഘനങ്ങള്‍ നടന്നതായി ആരോപിച്ചാണ് തോമസ് ഐസക്കിനും കിഫ്ബിക്കുമെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചത്. മസാലാ ബോണ്ട് വാങ്ങിയതില്‍ വിദേശനാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും പണം മറ്റു വഴിക്കു തിരിച്ചുവിട്ടിട്ടുണ്ടെന്നുമാണ് ഇ.ഡിയുടെ ആരോപണം. തോമസ് ഐസക്കിനോട് ഹാജരാവാവന്‍ ആവശ്യപ്പെട്ട് ഇ.ഡി രണ്ടു സമന്‍സുകള്‍ അയച്ചിരുന്നു.
വിദേശ ധനകാര്യ വിപണികളിൽനിന്ന് പണം സമാഹരിക്കാൻ ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ഇറക്കാവുന്ന ബോണ്ട് ആണ് മസാല ബോണ്ട്. വിദേശ വാണിജ്യ വായ്പ ഇന്ത്യൻ രൂപയിൽ ലഭിക്കുമെന്നതാണ് പ്രത്യേകത. കിഫ്ബി അഞ്ചുവർഷത്തേക്ക് 9.723 ശതമാനം പലിശനിരക്കിൽ 2019-ൽ 2150 കോടി രൂപയാണ് മസാല ബോണ്ടിലൂടെ എടുത്തത്.
Read More: കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; വടകര ഡിവൈഎസ്‌പി എ. ഉമേഷിന് സസ്പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us