/indian-express-malayalam/media/media_files/2025/12/18/ed-case-2025-12-18-16-22-07.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഇ.ഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി മുഖ്യമന്ത്രിയ്ക്കടക്കം അയച്ച കാരണം കാണിക്കൽ നോട്ടീസിലെ തുടര്‍ നടപടി തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇഡിയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
കേസിൽ, തുടര്‍ നടപടികളുമായി ഇ.ഡിക്ക് മുന്നോട്ടുപോകാമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നോട്ടീസിലെ തുടര്‍ നടപടികൾ ഇന്നലെ സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ഇ.ഡി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
അതേസമയം, ഇ.ഡി നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഹർജിയിലെ വാദം. അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് റിയൽ എസ്റ്റേറ്റ് ഇടപാടായോ നിരോധിത ഭൂമി വാങ്ങലായോ കണക്കാക്കാനാവില്ല. വികസനത്തിന് ഭൂമി അത്യാവശ്യമാണെന്നും, ആർ.ബി.ഐ മാർഗനിർദ്ദേശങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
Also Read: ശബരിമല സ്വർണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും അറസ്റ്റിൽ
2672 കോടി രൂപ സമാഹരിച്ചതില്‍ 467 കോടി രൂപ ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് ഇ.ഡിയുടെ വാദം. മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്കാണ് ഇ.ഡി നോട്ടീസ് അയച്ചത്. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയുടെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
Also Read: സർക്കാരിന് തിരിച്ചടി; എലപ്പുള്ളി ബ്രുവറിയ്ക്കുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി
വിദേശ ധനകാര്യ വിപണികളിൽനിന്ന് പണം സമാഹരിക്കാൻ ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ഇറക്കാവുന്ന ബോണ്ട് ആണ് മസാല ബോണ്ട്. വിദേശ വാണിജ്യ വായ്പ ഇന്ത്യൻ രൂപയിൽ ലഭിക്കുമെന്നതാണ് പ്രത്യേകത. കിഫ്ബി അഞ്ചുവർഷത്തേക്ക് 9.723 ശതമാനം പലിശനിരക്കിൽ 2019-ൽ 2150 കോടി രൂപയാണ് മസാല ബോണ്ടിലൂടെ എടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us