Ramayana Masacharanam Adhyathma Ramayanam Malayalam Parayanam Vidhi PDF Audio: കർക്കടക മാസം രാമായണ മാസമായി നാം ആചരിക്കുന്നു. കൊല്ല വർഷം അനുസരിച്ച് അവസാനമാസമാണ് കർക്കടകം. ‘ആണ്ടറുതി മാസം‘ എന്നാണ് കർക്കടകം അറിയപ്പെടുന്നത്. തൊട്ടടുത്ത ചിങ്ങമാസം തുടങ്ങുന്നതോടെ 1198 എന്ന പുതുവർഷം പിറക്കുകയായി.
കർക്കടകം ഒന്നിന് രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കർക്കിടകമാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണം. രാമായണം പാരായണം ചെയ്യുന്നത് കോടി ജന്മങ്ങളുടെ പുണ്യം സമ്മാനിക്കും. രാമായണ പാരായണം സകല ദോഷങ്ങൾക്കുമുള്ള പരിഹാരമാണ്.
രാമന്റെ അയനമാണ് രാമായണം. അയനം എന്നാൽ വഴി എന്നർഥം. ബ്രഹ്‌മാവിന്റെ ഉപദേശ പ്രകാരം അഞ്ചൂറ് അധ്യായങ്ങളിലെ ഇരുപതിനായിരം ശ്ലോകം കൊണ്ട് വാല്മീകി മഹര്‍ഷി ശ്രീരാമന്റെ ചരിതമായ രാമായണം രചിച്ചു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.
Ramayana Parayanam Vidhi: രാമായണ പാരായണ രീതി എങ്ങനെ?
കുളിച്ച് ദേഹ ശുദ്ധിവരുത്തിയശേഷംവേണം പാരായണം. ശുഭ്ര വസ്‌ത്രം ധരിക്കണം. നെറ്റിയിൽ ഭസ്‌മമോ ചന്ദനമോ തൊടണം. നിലവിളക്കു കൊളുത്തി വച്ച് കിഴക്കോട്ടോ, വടക്കോട്ടോ ഇരുന്നു വായിക്കണം. വെറും നിലത്തിരുന്ന് വായിക്കരുത്. തടുക്കു പായോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം. അശുഭ സംഭവങ്ങൾ വരുന്ന ഭാഗം പാരായണം ചെയ്‌ത് നിറുത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ചു സമർപ്പിക്കേണ്ടത്.
Adhyathma Ramayanam Kilippattu in Malayalam: രാമായണ പാരായണം ഓൺലൈനിൽ
ജീവിതത്തിരക്കിനിടയില്‍ രാമായണ പാരായണത്തിനു സമയം ലഭിക്കാത്തവര്‍ക്ക് ഓൺലൈനിൽ രാമായണ പാരായണം കേൾക്കാം. കര്‍ക്കിടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യേണ്ട ഭാഗം ഓൺലൈൻ ലഭ്യമാണ്. പിഡി
Adhyatma Ramayana Pdf: ആദ്ധ്യാത്മ രാമായണം പിഡിഎഫ് ഫോര്‍മാറ്റില്‍
ആദ്ധ്യാത്മ രാമായണം പിഡിഎഫ് ഫോര്‍മാറ്റിലും ഓൺലൈനിൽ ലഭ്യമാണ്.