/indian-express-malayalam/media/media_files/2026/01/24/cpm-leaders-2026-01-24-11-29-27.jpg)
വി.കുഞ്ഞിക്കൃഷ്ണൻ (ഇടത്), എം.വി.ജയരാജൻ(വലത്)
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടന്നുവെന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് എം.വി.ജയരാജൻ. വി.കുഞ്ഞികൃഷ്ണന്റെ നടപടി പാർട്ടിയെ തകർക്കലാണ്. സിപിഎം ഫണ്ട് തട്ടിപ്പ് നടത്തുന്ന പാർട്ടിയാണെന്ന് കുഞ്ഞിക്കൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണ്. കണക്കുകൾ അതരിപ്പിക്കുന്നതിൽ ചില വീഴ്ചകൾ പറ്റിയിട്ടുണ്ട്. അതിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ നടപടികൾ ഇതിനോടകം സ്വീകരിച്ചതാണെന്നും ജയരാജൻ പറഞ്ഞു.
Also Read: വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ഇന്ന്
തെറ്റുപറ്റിയാൽ പാർട്ടിയെ തിരുത്താനുള്ള മാർഗം ഇതല്ല. എലിയെ പിടിക്കാൻ ഇല്ലം ചുടുന്നത് പോലെയുള്ള സമീപനമാണിത്. പാർട്ടിയുടെ സംഘടനാ രീതി പാർട്ടി കമ്മിറ്റി ചർച്ച ചെയ്ത് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ ആ നിലപാടിനൊപ്പം നിൽക്കുക എന്നതാണ്. കുഞ്ഞികൃഷ്ണൻ സ്വീകരിച്ച നിലപാട് താനൊഴിച്ച് മറ്റെല്ലാവരും കള്ളന്മാർ എന്നതാണ്. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകില്ല. കോടിയേരി ബാലകൃഷ്ണൻ അടക്കുള്ളവർക്കെതിരെ ആക്ഷേപം ഉന്നയിച്ചത് ശരിയായില്ലെന്നും ജയരാൻ അഭിപ്രായപ്പെട്ടു.
Also Read: കോടിപതിയാകുന്നത് ആര്? ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
അതിനിടെ, പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറിയിൽ വി.കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളടക്കം ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാകും യോഗം. സിപിഎം നേതൃത്വത്തിനും ടി.എ.മധുസൂദനൻ എംഎൽഎയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച വി.കുഞ്ഞിക്കൃഷ്ണനെതിരെ നടപടിയെടുക്കും.
Also Read: രാഹുലിന്റെ അവഗണനയിൽ അതൃപ്തി; എഐസിസി യോഗത്തിൽനിന്ന് വിട്ടുനിന്ന് ശശി തരൂർ
പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നടത്തിയത്. ധൻരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ട്, എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്. ബാങ്ക് സ്റ്റേറ്റ്മെന്‍റ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥനാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി എടുക്കാതെ പാർട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
Read More: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി; ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us