/indian-express-malayalam/media/media_files/uploads/2023/10/5-11.jpg)
കളമശ്ശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിലെ സ്ഫോടന ശേഷമുള്ള ദൃശ്യങ്ങൾ
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിലെ മുഖ്യ സൂത്രധാരനായ ഡൊമിനിക് മാർട്ടിൻ, ഞായറാഴ്ച രാവിലെ സുഹൃത്തിനെ കാണാൻ പോവുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ്, കൊച്ചിയിലെ തമ്മനത്തുള്ള വാടക വീട്ടിൽ നിന്ന് മാർട്ടിൻ ഇരുചക്ര വാഹനത്തിൽ പുറപ്പെട്ടത്.
എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കുന്നയാളാണ് മാർട്ടിനെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിട്ടുണ്ടെന്നും, ഞായറാഴ്ച രാവിലെ ബൈക്കിൽ പോയപ്പോൾ കഴിഞ്ഞ ദിവസം രാത്രി പറഞ്ഞത് പോലെ, കൂട്ടുകാരനെ കാണാൻ പോവുകയാണെന്നാണ് ഭാര്യയും കരുതിയതെന്നും, അയൽവാസിയും തമ്മനത്തെ കൌൺസിലറുമായ സക്കീർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പ്രദേശത്ത് മാർട്ടിനെ കുറിച്ച് അറിയാവുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് 57കാരനായ സക്കീർ.
/indian-express-malayalam/media/media_files/uploads/2023/10/11-4.jpg)
കളമശ്ശേരി സമ്ര കൺവെൻഷൻ സെന്ററിൽ ഇന്നലെ രാവിലെ 9.38ഓടെ നടന്ന മൂന്ന് തുടർ സ്ഫോടനങ്ങളിൽ, ഇതുവരെ മൂന്ന് പേർ മരിച്ചിട്ടുണ്ട്. 17 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമായ സ്ഥിതിയിലുമാണ്.
യെഹോവാസ് വിറ്റ്നസ് സംഘടനയുടെ മുൻ അംഗമായ മാർട്ടിൻ ഇന്നലെ സ്ഫോടനത്തിന് ശേഷം, കൊരട്ടിയിലെ ലോഡ്ജിലെത്തിയാണ് കുറ്റസമ്മത വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷമായി, തമ്മനം ഖാദർ ലെയ്നിലുള്ള രണ്ട് ബെഡ് റൂമുള്ള വാടക വീട്ടിലാണ്, മാർട്ടിനും ഭാര്യയും മകനും മകളും താമസിക്കുന്നത്. വാർത്ത കേട്ട് വീടിന്റെ ഉടമ ജലീൽ പോലും ഞെട്ടിപ്പോയി.
തന്റെ അറിവിൽ മാർട്ടിൻ ഒരു പ്രശ്നക്കാരനായിരുന്നില്ലെന്നാണ് ജലീൽ പറയുന്നത്. അദ്ദേഹത്തിന് അധികം സുഹൃത്തുക്കളുമില്ല, ശത്രുക്കളുമില്ലെന്നാണ് അറിഞ്ഞത്. ഭാര്യയുമായി സംസാരിച്ചതിൽ നിന്ന് അടുത്തിടെ അദ്ദേഹം മദ്യപാനം തുടങ്ങിയതായി അറിയാനായി. ഒരിക്കൽ വാടക തെറ്റിച്ചിട്ടില്ല. മാർട്ടിന്റെ പ്രവൃത്തികളെ കുറിച്ച് ഒരിക്കലും സംശയം തോന്നിയിട്ടില്ല," ജലീൽ പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.