കൊച്ചി: മറ്റൊരു മതത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിക്കുന്നതിനെ ലൗ ജിഹാദായി കാണുന്നില്ലെന്ന് ഹൈക്കോടതി. എല്ലാ ഹേബിയസ് കോര്‍പ്പസ് കേസുകളും വിവാദമാക്കരുത്. മതപരിവർത്തനത്തിലൂടെ മറ്റു മതസ്ഥനെ വിവാഹം കഴിക്കുന്നതിനെ ജിഹാദെന്നോ ഘര്‍ വാപ്പസിയെന്നോ വിളിക്കരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.

കണ്ടനാട്ടെ വിവാദ യോഗ സെന്ററിനെതിരെ ശ്രുതി എന്ന യുവതി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. കേസിൽ ലൗ ജിഹാദിന്‍റെ സൂചനകളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

യോഗ സെന്ററില്‍ തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് ശ്രുതിയും, ഭാര്യ ശ്രുതിയെ വിട്ടുകിട്ടണമെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് അനീസ് നൽകിയ ഹേബിയസ് കോർപസ് ഹർജിയുമാണ് കോടതി പരിഗണിച്ചത്. അനീസുമായി വിവാഹം നടന്നതിന്റെ രേഖകൾ ശ്രുതി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് അനീസിനൊപ്പം പോകാന്‍ ശ്രുതിയെ കോടതി അനുവദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ