മലപ്പുറം: തിരൂരങ്ങാടിയിൽ 60 കിലോ കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശി അഖിൽ, ആന്ധ്ര പ്രദേശ് സ്വദേശികളായ നാഗവേണി, ശ്രീനിവാസ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചെതെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ