scorecardresearch

'മരക്കാർ അറബിക്കടലിന്റെ സിംഹം': പ്രദർശനാനുമതിയിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം

സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കുഞ്ഞാലി മരയ്ക്കാരുടെ പിൻമുറക്കാരി മുഫീദ മരയ്ക്കാർ അറാഫത്ത് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്

സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കുഞ്ഞാലി മരയ്ക്കാരുടെ പിൻമുറക്കാരി മുഫീദ മരയ്ക്കാർ അറാഫത്ത് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്

author-image
WebDesk
New Update
marakkar release date in kerala, marakkar movie download, marakkar full movie, marakkar cast, marakkar arabikadalinte simham full movie, marakkar movie online, marakkar release date postponed, kunjali marakkar full movie, marakkar arabikadalinte simham, marakkar arabikadalinte simham release, marakkar arabikadalinte simham release postponed, marakkar arabikadalinte simham mohanlal

കൊച്ചി: കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം പ്രമേയമായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' സിനിമക്ക് പ്രദർശനാനുമതി നൽകുന്നതിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഫിലിം സെൻസർ ബോർഡിനു മുൻപിലുള്ള പരാതിയിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണം. സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കുഞ്ഞാലി മരയ്ക്കാരുടെ പിൻമുറക്കാരി മുഫീദ മരയ്ക്കാർ അറാഫത്ത് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.

Advertisment

പരാതി വാർത്താവിതരണ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടന്നും കേന്ദ്ര സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും സെൻസർ ബോർഡ് പരാതിക്കാരിയെ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. 2020 ഫെബ്രുവരി ഏഴിന് പരാതി നൽകിയതാണന്നും ഇതുവരെ നടപടില്ലെന്നും ഹർജിക്കാരി ബോധിപ്പിച്ചു.

Read Also: ‘ദൃശ്യ’ത്തിന് വീണ്ടും റീമേക്ക്; ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രം

സിനിമയുടെ പ്രമേയം കുഞ്ഞാലി മരയ്ക്കാരzയും കുടുംബത്തേയും അപകീർത്തിപ്പെടുത്തുന്നതും മതസൗഹാർദം തകർക്കുന്നതുമാണന്നാണ് ആരോപണം.

Advertisment

കുഞ്ഞാലി മരയ്ക്കാറുടെ യഥാർത്ഥ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയാൽ മതവിദ്വേഷത്തിന് കാരണമാവുമെന്നും ക്രമസമാധാന പ്രശ്നത്തിന് വഴിവയ്ക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: