scorecardresearch

മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് കമ്പനികൾക്ക് കൈമാറും; ദൗത്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഇൻഡോറിൽ നിന്നെത്തിയ വിദഗ്ധ എൻജിനീയർ ശരത് ബി. സർവത്തെ ഫ്ലാറ്റുകൾ പരിശോധിച്ചു

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഇൻഡോറിൽ നിന്നെത്തിയ വിദഗ്ധ എൻജിനീയർ ശരത് ബി. സർവത്തെ ഫ്ലാറ്റുകൾ പരിശോധിച്ചു

author-image
WebDesk
New Update
മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് കമ്പനികൾക്ക് കൈമാറും; ദൗത്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിക്കപ്പെട്ടതായി കണ്ടെത്തി സുപ്രീംകോടതി പൊളിക്കൻ ഉത്തരവിട്ട ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള രണ്ടു കമ്പനികളെ സാങ്കേതിക സങ്കേതിക സമിതി ദൗത്യമേൽപ്പിച്ചു. മുംബൈ കേന്ദ്രീകരിച്ചുള്ള എഡിഫൈസ്, ചെന്നൈയിൽ നിന്നുള്ള വിജയ് സ്റ്റീൽസ് എന്നീ കമ്പനികൾക്കായിരിക്കും പൊളിക്കൽ ദൗത്യം. ഫ്ലാറ്റുകൾ പൊളിക്കുന്നതു നിയന്ത്രിത സ്ഫോടനത്തിലൂടെ തന്നെയായിരിക്കുമെന്നു സാങ്കേതിക വിദഗ്ധരുടെ യോഗത്തിനു ശേഷം മരട് മുനിസിപ്പൽ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് ഐഎഎസ് പറഞ്ഞു.

Advertisment

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഇൻഡോറിൽ നിന്നെത്തിയ വിദഗ്ധ എൻജിനീയർ ശരത് ബി. സർവത്തെ ഫ്ലാറ്റുകൾ പരിശോധിച്ചു. അന്തിമ പട്ടികയിൽ ഉൾപ്പെട്ട മൂന്ന് കമ്പനികളുടെ പ്രതിനിധികളുമായും സർവാതെ കൂടിക്കാഴ്ച നടത്തിയിരുന്നു.

Also Read:ആനക്കൊമ്പ് കേസ്: മോഹൻലാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി

ശനിയാഴ്ച നടക്കുന്ന കൗൺസിൽ യോഗം സാങ്കേതിക സമിതിയുടെ തീരുമാനങ്ങൾ അംഗീകരിച്ച ശേഷമായിരിക്കും കമ്പനികൾക്കു ഫ്ലാറ്റുകൾ കൈമാറുക. ഫ്ലാറ്റുകൾ കൈമാറിയ ശേഷം കമ്പനികൾ 15 ദിവസത്തിനകം വിശദമായ പഠനം നടത്തിയായിരിക്കും സ്ഫോടന രീതികൾ നിശ്ചയിക്കുക. സാങ്കേതിക സമിതി ഇതു പരിശോധിക്കും. തുടർന്ന് സർക്കാരിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

Advertisment

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ അപകടഭീതി വേണ്ടെന്നും സുരക്ഷിതമായ രീതി ഉപയോഗിച്ചായിരിക്കും സ്ഫോടനങ്ങൾ നടത്തുകയെന്നും സ്നേഹിൽ കുമാർ അറിയയിച്ചു. ഫ്ലാറ്റ് പൊളിക്കുമ്പോൾ ഉണ്ടാകാവുന്ന അപകട സാധ്യതകൾക്കായി ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ സമിതി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

Maradu Flat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: