മരട്: സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് കാനം

നിയമം ലംഘിച്ചവരെ സിപിഐ സംരക്ഷിക്കില്ലെന്നും കാനം

Kanam Rajendran,കാനം രാജേന്ദ്രന്‍, AK Balan,എകെ ബാലന്‍, Cartoon Controversy,കാർട്ടൂണ്‍ വിവാദം, Franco Bishop,ബിഷപ്പ് ഫ്രാങ്കോ, ie malayalam,

തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ കോടതി വിധി നടപ്പാക്കരുതെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമം ലംഘിച്ചത് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളാണെന്നും നിയമം ലംഘിച്ചവരെ സിപിഐ സംരക്ഷിക്കില്ലെന്നും കാനം പറഞ്ഞു.

‘നിയമം നടപ്പിലാക്കേണ്ട എന്ന് സിപിഐയ്ക്ക് അഭിപ്രായം ഇല്ല. തീരദേശ സംരക്ഷണം നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് സിപിഐ. ഫ്‌ളാറ്റ് പൊളിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഫ്‌ളാറ്റ് പൊളിക്കണമെന്ന് സുപ്രീം കോടതിയാ പറഞ്ഞത്. അപ്പോള്‍ പൊളിക്കണ്ട എന്ന് ഞങ്ങള്‍ പറഞ്ഞിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല” കാനം പറഞ്ഞു.

Read More: ഫ്‌ളാറ്റിന്റെ കാര്യത്തില്‍ ഉത്തരവാദിത്തമില്ല; കയ്യൊഴിഞ്ഞ് നിര്‍മാതാക്കളും

ഈ വിഷയത്തില്‍ നിയമപ്രശ്‌നവും മാനുഷിക പ്രശ്‌നവുമുണ്ട്. സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് നിര്‍മാതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. മരട് നഗരസഭയ്ക്ക് ഫ്ളാറ്റ് നിര്‍മാതാക്കള്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

ഫ്ളാറ്റുകള്‍ നിയമാനുസൃതം ഉടമകള്‍ക്ക് വിറ്റതാണെന്നും ഇനി ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും നഗരസഭയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഉടമകള്‍ തന്നെയാണ് ഫ്‌ളാറ്റിന് നികുതി അടയ്ക്കുന്നതെന്നും തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

അതേസമയം, പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ട മരട് ഫ്‌ലാറ്റിലെ താമസക്കാര്‍ ഇന്ന് ഒഴിയണം. കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Maradu flats cpi leader kanam rajendran makes stand clear297794

Next Story
അവധി തീര്‍ന്നു; റോഡുകളില്‍ വന്‍ തിരക്ക്‌fastag, toll plaza, ഫാസ്റ്റ്ടാഗ്, ടോൾ പ്ലാസ, ടോൾ പിരിവ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com