scorecardresearch

മരട് ഫ്ലാറ്റിലെ താമസക്കാർ ഒഴിഞ്ഞു തുടങ്ങി

ഫ്ലാറ്റുടമകളോട് സഹകരിക്കാൻ ആവശ്യപ്പെടുമെന്ന് തഹസിൽദാർ അറിയിച്ചു

ഫ്ലാറ്റുടമകളോട് സഹകരിക്കാൻ ആവശ്യപ്പെടുമെന്ന് തഹസിൽദാർ അറിയിച്ചു

author-image
WebDesk
New Update
maradu flat, മരട് ഫ്ലാറ്റ്, explosion, demolition, local residents, പൊളിക്കൽ, ie malayalam, ഐഇ മലയാളം

കൊച്ചി: തീരദേശ പരിപാലന നിയമലംഘനം കണ്ടെത്തി സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നവർ ഒഴിഞ്ഞു തുടങ്ങി. ശനിയാഴ്ച രാവിലെ മുതലാണ് ഫ്ലാറ്റിലെ താമസക്കാർ ഒഴിയാൻ തുടങ്ങിയത്. ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് തുടക്കത്തിൽ ഒഴിഞ്ഞുപോയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സർക്കാർ ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ നാളെ ആരംഭിക്കും. ഒക്ടോബർ മൂന്ന് വരെയാണ് ഒഴിയുന്നതിനുള്ള സമയം.

Advertisment

ഫ്ലാറ്റുടമകളോട് സഹകരിക്കാൻ ആവശ്യപ്പെടുമെന്ന് തഹസിൽദാർ അറിയിച്ചു. അതേസമയം ഫ്ലാറ്റുടമകളുടെ പ്രതിഷേധം തുടരുകയാണ്. ഫ്ലാറ്റ് ഒഴിയാൻ ഉടമകൾ നേരത്തെ സന്നദ്ധതി പ്രകടിപ്പിച്ചിരുന്നു. തങ്ങള്‍ക്ക് കൂടി ബോധ്യപ്പെട്ട പുനരധിവാസം ഉറപ്പാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. നഷ്ടപരിഹാരമായുള്ള 25 ലക്ഷം ഫ്‌ളാറ്റ് ഒഴിയുന്നതിനു മുന്‍പ് ലഭിക്കണം. വൈദ്യുതിയും വെള്ളവും പുനസ്ഥാപിക്കണമെന്നും ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടു.

Also Read:ഫ്‌ളാറ്റ് ഒഴിയാന്‍ തയ്യാറെന്ന് ഉടമകള്‍; അനുയോജ്യമായ പുനരധിവാസം വേണമെന്ന് ആവശ്യം

മരടിൽ നിയമ വിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നു സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമാണെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫ്ലാറ്റുകൾ പൊളിക്കാൻ സംസ്ഥാന സർക്കാർ തയ‌ാറാക്കിയ കർമപദ്ധതി ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

Advertisment

മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര സമിതിയ്ക്ക് സുപ്രീം കോടതി രൂപം നല്‍കി. ഹൈക്കോടതി മുന്‍ ജഡ്ജി കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. അന്തിമ നഷ്ടപരിഹാരം സമിതിയായിരിക്കും നിശ്ചയിക്കുക. മ​ര​ട് ഫ്‌​ളാ​റ്റ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. ഫ്‌​ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. പി​ന്നീ​ട് ഫ്‌​ളാ​റ്റ് നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്നും തു​ക ഈ​ടാ​ക്കു​മെ​ന്നും നി​ര്‍​മാ​താ​ക്ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Maradu Flat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: