കൊച്ചി: തീരദേശ പരിപാലന ചട്ടലംഘനം നടത്തി നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. പൊളിക്കുന്നതിന് മുന്നോടിയായി ഫ്ളാറ്റുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്നു മുതൽ ഒക്ടോബർ മൂന്ന് വരെ ഫ്ളാറ്റുടമകൾക്ക് സ്വമേധയാ ഒഴിയാൻ അവസരമുണ്ട്. സബ് കലക്ടർ സ്നേഹിൽ കുമാർ സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തും.

മരടിലെ ഹോളി ഫെയ്ത്ത് ഫ്ളാറ്റിൽ ഉടമകൾ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ഒഴിയാൻ കൂടുതൽ സമയം വേണമെന്നാണ് ഫ്ളാറ്റുടമകളുടെ ആവശ്യം. ഫ്ളാറ്റുകൾ ഒഴിയാൻ തയ്യാറാണെന്നും എന്നാൽ തങ്ങൾക്ക് കുറച്ചുകൂടി സമയം വേണമെന്നും ഫ്ളാറ്റുടമകൾ ആവശ്യപ്പെടുന്നു. വെെദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കണം. എങ്കിൽ മാത്രമേ സാധനങ്ങൾ മാറ്റാൻ സാധിക്കൂ എന്നും ഫ്ളാറ്റുടമകൾ പറയുന്നു. തങ്ങൾക്ക് നൽകാനുള്ള നഷ്ടപരിഹാരം ഉടൻ ലഭിക്കണമെന്നും അതിനുശേഷം മാത്രമേ പുതിയ സ്ഥലത്തേക്ക് താമസം മാറാൻ സാധിക്കൂ എന്നും ഇവർ പറയുന്നു. തങ്ങൾ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ അംഗീകരിച്ചാൽ സർക്കാർ നടപടികളോട് സഹകരിക്കുമെന്നും ഫ്ളാറ്റുടമകൾ പറഞ്ഞു.

Read Also: മരട് ഫ്‌ളാറ്റ്: ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്ന് മുതല്‍

നിർബന്ധിച്ച് ഫ്ളാറ്റുടമകളെ ഇറക്കിവിടില്ലെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ പറഞ്ഞു. ഫ്ളാറ്റുടമകളെ ഇറക്കാൻ ബലം പ്രയോഗിക്കില്ല. സാധനങ്ങൾ മാറ്റാൻ സർക്കാർ സഹായം നൽകും. വെെദ്യുതി ബന്ധം പുനഃസ്ഥാപിച്ച് ലിഫ്റ്റ് പ്രവർത്തിപ്പിക്കും. കുടുംബങ്ങൾ സ്വയം ഒഴിഞ്ഞുപോകണം. ഒഴിപ്പിക്കുന്ന സമയത്ത് താമസിക്കാനുള്ള സൗകര്യം സർക്കാർ അന്വേഷിക്കുമെന്നും സ്നേഹിൽ കുമാർ വ്യക്തമാക്കി. അതേസമയം, വീടുകളുടെ വാടക സർക്കാർ നൽകണമെന്ന ഫ്ളാറ്റുടമകളുടെ ആവശ്യത്തിൽ സബ് കലക്ടർ അന്തിമ തീരുമാനമറിയിച്ചിട്ടില്ല. ഫ്ളാറ്റുകളുടെ പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

മരടിൽ നിയമ വിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നു സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമാണെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫ്ലാറ്റുകൾ പൊളിക്കാൻ സംസ്ഥാന സർക്കാർ തയ‌ാറാക്കിയ കർമപദ്ധതി ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര സമിതിയ്ക്ക് സുപ്രീം കോടതി രൂപം നല്‍കി. ഹൈക്കോടതി മുന്‍ ജഡ്ജി കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. അന്തിമ നഷ്ടപരിഹാരം സമിതിയായിരിക്കും നിശ്ചയിക്കുക. മ​ര​ട് ഫ്‌​ളാ​റ്റ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. ഫ്‌​ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. പി​ന്നീ​ട് ഫ്‌​ളാ​റ്റ് നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്നും തു​ക ഈ​ടാ​ക്കു​മെ​ന്നും നി​ര്‍​മാ​താ​ക്ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.