Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ വീഴ്ചയുണ്ടായി; സബ് കലക്ടർ

നിലവിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി കമ്പനികളുടെ ബാധ്യതയാണെന്നും സബ് കലക്ടർ

maradu flat, മരട് ഫ്ലാറ്റ്, demolition, ഫ്ലാറ്റ് തകർക്കൽ, ഫ്ലാറ്റ് പൊളിക്കൽ, maradu flat issue, മരട് ഫ്ലാറ്റ് ഉടമകൾ, maradu flat residents, മരട് ഫ്ലാറ്റ് വിഷയം, action plan of flat demolition, കർമ്മ പദ്ധതി, maradu issue, മരട് വിഷയം, maradu supreme court, മരട് സുപ്രീം കോടതി, maradu, kerala news, ie malayalam, ഐഇ മലയാളം

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായതായി സബ്കലക്ടർ സ്നേഹില്‍ കുമാര്‍ സിങ്. ആൽഫ സെറീൻ എന്ന ഫ്ലാറ്റ് പൊളിക്കുന്ന കമ്പനി കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും സബ് കലക്ടർ അറിയിച്ചു. എന്നാൽ പ്രശ്നം പരിഹരിച്ചുവെന്നും നിലവിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി കമ്പനികളുടെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ സാങ്കേതിക വിദഗ്ധ സമിതി ഇന്ന് ചേർന്ന യോഗത്തിലാണ് സബ്കലക്ടർ ഇക്കാര്യം അറിയിച്ചത്. പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമീപത്തെ വീടുകളിൽ വിള്ളൽ വീണിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. ഈ പശ്ചത്തലിത്താണ് ഇന്ന് സാങ്കേതിക വിദഗ്ധ സമിതി യോഗം ചേർന്നത്.

Also Read: ലൗ ബേര്‍ഡില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ദിവ്യ ഉണ്ണിയെ ഓര്‍മയില്ലേ?; ഇന്ത്യയിലെ ആദ്യ ഇ-കാര്‍ ചാലക്കുടിയിലുണ്ട്

നിലവില്‍ ആളുകൾ മാറി താമസിക്കേണ്ട സാഹചര്യമില്ല. ഇൻഷുറൻസ് കമ്പനികളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് ഒരു വർഷത്തേക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനാണ് ശ്രമമെന്ന് സബ് കലക്ടര്‍ വ്യക്തമാക്കി. ആൽഫ സെറീന് പുറമെ എച്ച്2ഒ ഫ്ലാറ്റിന്റെ പരിസരത്തുള്ള വീടുകളിലും വിള്ളൽ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് വഴിവച്ചിരുന്നു.

അതേസമയം, മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ അവശിഷ്ടങ്ങൾ നീക്കാനുള്ള കരാർ മൂവാറ്റുപുഴയിലെ സ്വകാര്യ കമ്പനിക്ക് നൽകി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Maradu flat demolition sub collector responds on crack in neighboring buildings

Next Story
സദാചാരാക്രമണം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതിmoral police
The moderation of comments is automated and not cleared manually by malayalam.indianexpress.com