scorecardresearch

Kochi Maradu Flats Demolition Highlights: നിയമലംഘനങ്ങൾ നിലംപൊത്തി; നാലാമത്തേതും 'ഫ്ലാറ്റ്', സർക്കാർ നാളെ സുപ്രീംകോടതിയിലേക്ക്

Kochi Maradu Flats Demolition Highlights: ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

Kochi Maradu Flats Demolition Highlights: ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

author-image
WebDesk
New Update
golden kayaloram

Kochi Maradu Flats Demolition Highlights:  കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ പറഞ്ഞ നാല് ഫ്ലാറ്റുകളും നിലംപൊത്തി. ഗോൾഡൻ കായലോരമാണ് അവസാനം പൊളിച്ചത്. നേരത്തെ തീരുമാനിച്ചതിലും 30 മിനിറ്റ് വെെകിയാണ് ഗോൾഡൻ കായലോരം പൊളിച്ചത്. കൃത്യം 2.30 ന് ഗോൾഡൻ കായലോരവും മണ്ണോടു ചേർന്നു. രണ്ട് മണിക്ക് പൊളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് 30 മിനിറ്റ് വെെകിയത്.  ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നുമായാണ് നാല് ഫ്ലാറ്റുകളും പൊളിച്ചത്.

Advertisment

ആദ്യം പൊളിച്ച ജെയിന്‍ കോറല്‍കോവിന് സമീപമുളള വീടുകളിലെ ആളുകളെ രാവിലെ ഒൻപതോടെ ഒഴിപ്പിച്ചു. മുഴുവന്‍ റോഡുകളും രാവിലെ 10.30 ന് ബാരിക്കേഡുകള്‍ ഉപയോഗിച്ചു ബ്ലോക്ക് ചെയ്തിട്ടുണ്ട്. പിന്നീട് ആ വഴിയിലൂടെ യാത്ര അനുവദിച്ചില്ല. സ്ഫോടനത്തിന്റെ ഭാഗമായുള്ള ആദ്യ സെെറൺ 10.30 ന് മുഴങ്ങി. രണ്ടാമത്തെ സെെറൺ മുഴങ്ങിയത് 10.55 നാണ്. കൃത്യം 11 ന് തന്നെ മൂന്നാമത്തെ സെെറൺ മുഴങ്ങി സ്ഫോടനം പൂർത്തിയായി. പൊളിക്കുന്ന ഫ്ലാറ്റുകളിൽവച്ച് ഏറ്റവും വലിയ കെട്ടിടമാണ് ജെയിൻ കോറൽകോവ്. നെട്ടൂർ കായലിനു സമീപമാണിത്. അൻപത് മീറ്ററിലേറെ ഉയരമുള്ള കെട്ടിടത്തിന് 16 നിലകളുണ്ട്. 125 അപ്പാർട്ട്‌മെന്റുകളാണ് ജെയിൻ കോറൽകോവിലുള്ളത്.

ജെയിൻ കോറൽകോവ് നിലംപതിക്കുന്ന ദൃശ്യങ്ങൾ

Live Blog

Advertisment

Kochi Maradu Flats Demolition Live Updates:  മരട് ഫ്ലാറ്റുകൾ പൊളിക്കുന്നത് തത്സമയം














Highlights

    16:28 (IST)12 Jan 2020

    'ഞങ്ങളോടൊന്നും തോന്നരുതേ...'; കുടിയിറക്കപ്പെട്ടവരോട് എഡിഫിസ് എംഡി

    “ഞങ്ങളോടൊന്നും തോന്നരുതേ. ഞങ്ങളെ ഏൽപ്പിച്ച ജോലി മാത്രമാണ് ഞങ്ങൾ ചെയ്തത്,” മരടിലെ നാലാമത്തെ അനധികൃത ഫ്ലാറ്റായ ഗോൾഡൻ കായലോരവും മണ്ണോട് ചേർന്നശേഷം കെട്ടിടങ്ങൾ പൊളിച്ച എഡിഫിസ് കമ്പനിയുടെ എംഡിയ്ക്ക് പറയാനുണ്ടായിരുന്നത് ഇത് മാത്രമായിരുന്നു. ഫ്ലാറ്റുകളിൽനിന്നും കുടിയിറക്കപ്പെട്ട താമസക്കാരോടും ഉടമസ്ഥരോടുമായിരുന്നു ഉത്കർഷ് മേത്തയുടെ അപേക്ഷ. Read More

    16:27 (IST)12 Jan 2020

    നിരന്തര വിമര്‍ശനങ്ങള്‍; മരടിൽ സുപ്രീം കോടതി വിധി നടപ്പാക്കി സര്‍ക്കാര്‍

    നിരന്തര വിമര്‍ശനങ്ങള്‍ക്കൊടുവിൽ  മരടില്‍ സുപ്രീം കോടതി വിധി നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍. തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിര്‍മിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുകളയണമെന്നാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഫ്ലാറ്റ് പൊളിച്ചുകളയണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്‌ളാറ്റുടമകള്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. അപ്പോഴെല്ലാം രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. Read More

    15:24 (IST)12 Jan 2020

    അംഗണവാടിക്ക് തകരാറില്ല

    ഗോൾഡൻ കായലോരം വിജയകരമായി പൊളിച്ചു. തൊട്ടടുത്തുള്ള അംഗണവാടിക്ക് തകരാറൊന്നും സംഭവിച്ചിട്ടില്ല. 

    14:33 (IST)12 Jan 2020

    ഗോൾഡൻ കായലോരവും നിലംപൊത്തി

    നാലാമത്തെ ഫ്ലാറ്റ് ഗോൾഡൻ കായലോരവും നിലംപൊത്തി

    14:30 (IST)12 Jan 2020

    ഗോൾഡൻ കായലോരം, ഫൊട്ടോ നിതിൻ ആർ.കെ.

    publive-image

    14:29 (IST)12 Jan 2020

    അവസാന സെെറൺ മുഴങ്ങി!

    ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിക്കുന്നു. അവസാന സെെറൺ മുഴങ്ങി 

    14:20 (IST)12 Jan 2020

    രണ്ടാം സെെറൺ മുഴങ്ങി

    ഗോൾഡൻ കായലോരം പൊളിക്കാനുള്ള രണ്ടാം സെെറൺ മുഴങ്ങി 

    13:57 (IST)12 Jan 2020

    ആദ്യ സെെറൺ മുഴങ്ങി

    ഗോൾഡൻ കായലോരം പൊളിക്കുന്നതിനായുള്ള ആദ്യ സെെറൺ മുഴങ്ങി. 1.57 നാണ് ആദ്യ സെെറൺ മുഴങ്ങിയത്. 

    13:52 (IST)12 Jan 2020

    അംഗനവാടി സംരക്ഷിക്കാൻ ശ്രമം

    ഗോൾഡൻ കായലോരത്തിനു സമീപമുള്ള അംഗനവാടി സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കെട്ടടത്തിൽ സുരക്ഷാ പരിശോധന പൂർത്തിയാകുന്നു

    13:50 (IST)12 Jan 2020

    15 മിനിറ്റ് വെെകും

    ഗോൾഡൻ കായലോരത്തിലെ സ്‌ഫോടനം 15 മിനിറ്റ് വെെകും. സുരക്ഷാ പരിശോധന തുടരുകയാണ്. 

    12:43 (IST)12 Jan 2020

    കാര്യമായ നാശനഷ്ടങ്ങളില്ല

    സമീപത്തുള്ള വീടുകൾക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ല. പരിസരപ്രദേശങ്ങളിലും അപകടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കായലിൽനിന്നു മൂന്ന് മീറ്റർ അകലെ, കെട്ടിടത്തിന്റെ മതിൽക്കെട്ടിനുള്ളിലാണ് അവശിഷ്ടങ്ങൾ പതിച്ചത്. നേരിയ തോതിൽ മാത്രമേ അവശിഷ്ടങ്ങൾ കായലിലേക്ക് വീണിട്ടുള്ളൂവെന്ന് ചുരുക്കം. കൂറ്റൻ കെട്ടിടം നിന്നിരുന്ന സ്ഥാനത്ത് ചീട്ട് അടുക്കിവച്ചതു പോലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ മാത്രം.

    12:42 (IST)12 Jan 2020

    ദൗത്യം വിജയകരം

    ഫ്‌ളാറ്റ് പൊളിക്കല്‍ ദൗത്യം വിജയകരമെന്ന് കമ്മിഷണര്‍ വിജയ് സാഖറെ.

    11:39 (IST)12 Jan 2020

    ആസൂത്രണം ചെയ്ത പോലെ എല്ലാം നടന്നെന്ന് കലക്‌ടർ എസ്.സുഹാസ്. ഓപ്പറേഷൻ വിജയകരമായിരുന്നെന്നും ആസൂത്രണം ചെയ്ത സ്ഥലത്ത് തന്നെ അവശിഷ്ടങ്ങൾ പതിച്ചെന്നും കലക്ടർ പറഞ്ഞു. സ്ഫോടനം കൃത്യമായാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. 

    11:36 (IST)12 Jan 2020

    11:31 (IST)12 Jan 2020

    ജെയിൻ കോറൽകോവ് നിലംപൊത്തിയപ്പോൾ

    publive-image

    11:12 (IST)12 Jan 2020

    നിലംപൊത്താൻ വേണ്ടിവന്നത് വെറും ഒൻപത് സെക്കൻഡ്

    ജെയിൻ കോറൽകോവ് നിലംപൊത്തിയത് വെറും ഒൻപത് സെക്കൻഡുകൾ കൊണ്ട്

    11:09 (IST)12 Jan 2020

    ജെയിൻ കോറൽകോവ് നിലംപൊത്തി

    ഏറ്റവും വലിയ കെട്ടിടമായ ജെയിൻ കോറൽകോവ് നിലംപൊത്തി. കൃത്യം 11 മണിക്ക് മൂന്നാം സെെറൺ മുഴങ്ങി. 11.03 ന് ജെയിൻ കോറൽകോവ് നിലംപൊത്തി. ഒരു വശത്തു നിന്ന് തകർന്നുവീഴുകയായിരുന്നു. 

    10:58 (IST)12 Jan 2020

    രണ്ടാം സെെറൺ മുഴങ്ങി

    ഫ്ലാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി രണ്ടാം സെെറൺ മുഴങ്ങി. കൃത്യം 10.55 ന് തന്നെ സെെറൺ മുഴങ്ങി. 

    10:45 (IST)12 Jan 2020

    കലക്‌ടർ കൺട്രോൾ റൂമിലെത്തി

    കലക്‌ടർ എസ്.സുഹാസ് കൺട്രോൾ റൂമിലെത്തി. കമ്മിഷണർ വിജയ് സാഖറെയും കലക്‌ടർക്കൊപ്പമുണ്ട്. 

    10:45 (IST)12 Jan 2020

    രണ്ടാമത്തെ സെെറൺ 10.55 ന്

    മരടിൽ ആദ്യ സെെറൺ മുഴങ്ങിയത് 10.30 നാണ്. രണ്ടാമത്തെ സെെറൺ മുഴങ്ങുക 10.55 ന്. കൃത്യം 11 ന് തന്നെ സ്ഫോടനം നടക്കും. 

    10:44 (IST)12 Jan 2020

    ജെയിൻ കോറൽ കോവ് സമുച്ചയം, ഫൊട്ടോ നിതിൻ ആർ.കെ.

    publive-image

    10:31 (IST)12 Jan 2020

    ജെയിൻ കോറൽ കോവ് പൊളിക്കാനുള്ള ആദ്യ സെെറൺ മുഴങ്ങി

    publive-image

    10:29 (IST)12 Jan 2020

    ഇന്നലെ പൊളിച്ച കെട്ടിടങ്ങളെ കുറിച്ച് അറിയാം

    തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ എച്ച്2ഒ ഹെളിഫെയ്‌ത്ത്, ഇരട്ട ടവറുള്ള ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളാണ് ഇന്നലെ പൊളിച്ചത്. ഇന്നലെ രാവിലെ 11.18 നാണ് മരടിലെ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപതിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറൺ 10.32 നാണ് മുഴങ്ങിയത്. എന്നാൽ രണ്ടാമത്തെ സൈറൺ മുഴങ്ങാൻ വൈകി. ഹെലികോപ്റ്റർ നിരീക്ഷണം പൂർത്തിയാക്കിയശേഷം രണ്ടാമത്തെ സൈറൺ 11.09 ന് മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങിയതും 11.18 ന് 19 നിലകളുളള കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്‌ത്ത് നിലംപതിക്കുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നെട്ടൂർ ആൽഫ സെറീനിലെ 16 നിലകൾ വീതമുളള ഇരട്ട ടവറുകളും നിലംപൊത്തിയത്. 11.43 ന് ആദ്യ ടവറും സെക്കൻഡുകൾക്കുളളിൽ രണ്ടാമത്തെ ടവറും നിലംപതിച്ചു.

    09:32 (IST)12 Jan 2020

    ആളുകളെ മാറ്റുന്നു

    ഉച്ചയ്ക്ക് ശേഷം പൊളിക്കുന്ന ഗോൾഡൻ കായലോരം സമുച്ചയത്തിന്റെ 50 മീറ്റർ ചുറ്റളവിലുള്ള ഭാഗത്തെ വീട്ടുകാരെ മാറ്റാൻ ആരംഭിച്ചു

    09:31 (IST)12 Jan 2020

    അവശിഷ്ടം കായലിൽ വീഴില്ല

    ജെയിൻ കോറൽകോവ് പൊളിക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിൽ വീഴാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ

    08:58 (IST)12 Jan 2020

    ജെയിൻ കോറൽ കോവിന്റെ നാല് നിലകളിൽ സ്‌ഫോടനം

    മരടില്‍ അനധികൃതമായി നിര്‍മിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ പറഞ്ഞ നാല് ഫ്ലാറ്റുകളിലെ ശേഷിക്കുന്ന രണ്ടെണ്ണം ഇന്ന് നിലംപൊത്തും. ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവുമാണ് ഇന്ന് പൊളിക്കുക. ജെയിന്‍ കോറല്‍കോവാണ് ആദ്യം പൊളിക്കുക. പൊളിക്കുന്ന ഫ്ലാറ്റുകളിൽവച്ച് ഏറ്റവും വലിയ കെട്ടിടമാണ് ജെയിൻ കോറൽകോവ്. നെട്ടൂർ കായലിനു സമീപമാണിത്. അൻപത് മീറ്ററിലേറെ ഉയരമുള്ള കെട്ടിടത്തിന് 17 നിലകളുണ്ട്. 125 അപ്പാർട്ട്‌മെന്റുകളാണ് ജെയിൻ കോറൽകോവിലുള്ളത്. നാല് ഫ്ലാറ്റുകളിൽവച്ച് നേരിയ വെല്ലുവിളി ഉയർത്തുന്ന സമുച്ചയമാണ് ജെയിൻ കോറൽകോവ്. വലിയ ഫ്ലാറ്റ് ആയതിനാൽ തന്നെ സ്ഫോടന സമയത്ത് പ്രകമ്പനം കൂടുതലായിരിക്കും. ജെയിൻ കോറൽകോവിനെ സ്ഫോടനത്തിലൂടെ കിഴക്ക് ഭാഗത്തേക്ക് ചരിച്ചുവീഴ്ത്താനാണ് പദ്ധതി. ഫ്ലാറ്റിന്റെ നാല് നിലകളിലായാണ് സ്ഫോടനത്തിനുള്ള മരുന്നുകൾ നിറച്ചിരിക്കുന്നത്. ഒന്ന്, രണ്ട്, എട്ട്, പതിനാല് എന്നീ നിലകളിലാണ് സ്ഫോടനം നടക്കുക.

    08:19 (IST)12 Jan 2020

    ജെയിൻ കോറൽകോവ് ഏറ്റവും വലിയ കെട്ടിടം

    പൊളിക്കുന്ന ഫ്ലാറ്റുകളിൽവച്ച് ഏറ്റവും വലിയ കെട്ടിടമാണ് ജെയിൻ കോറൽകോവ്. നെട്ടൂർ കായലിനു സമീപമാണിത്. അൻപത് മീറ്ററിലേറെ ഉയരമുള്ള കെട്ടിടത്തിന് 16 നിലകളുണ്ട്. 125 അപ്പാർട്ട്‌മെന്റുകളാണ് ജെയിൻ കോറൽകോവിലുള്ളത്.

    08:10 (IST)12 Jan 2020

    അവസാനഘട്ട പരിശോധനകൾ തുടങ്ങി

    ആദ്യം പൊളിക്കുന്ന ജെയിൻ കോറൽകോവ് ഫ്ലാറ്റിൽ അവസാനഘട്ട പരിശോധന തുടങ്ങി. ഫോർട്ട് കൊച്ചി സബ് കലക്‌ടർ സ്നേഹിൽ കുമാർ സ്ഥലത്തെത്തി. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. 

    08:06 (IST)12 Jan 2020

    നിരോധനാജ്ഞ പ്രഖ്യാപിച്ചു

    ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി മരടിൽ നിരോധനാജ്ഞ നിലവിൽ വന്നു. രാവിലെ എട്ടു മുതൽ വെെകീട്ട് നാല് വരെയാണ് നിരോധനാജ്ഞ. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി അധികൃതർ  

    Kochi Maradu Flats Demolition Live Updates: ആൽഫ ടവറിലെ രണ്ടാമത്തെ സ്‌ഫോടനസമയത്ത് സമീപത്തെ കെട്ടിടങ്ങൾ കുലുങ്ങിയതായും ചില വീടുകൾക്ക് കേടുപാട് പറ്റിയതായും റിപ്പോർട്ടുണ്ട്. ആൽഫ ബി ബ്ലോക്കിന്റെ അവശിഷ്ടങ്ങൾ ചെറിയ തോതിൽ കായലിലേക്ക് വീണിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ ഒരു മാസത്തിനകം നീക്കുമെന്നു ഫ്ലാറ്റുകൾ പൊളിക്കാൻ കരാർ ഏറ്റെടുത്ത എഡിഫിസ് എംഡി ഉത്കർഷ് മേത്ത പറഞ്ഞു. കെട്ടിടാവശിഷ്‌ടങ്ങൾ പൂർണമായും നീക്കം ചെയ്യാൻ 70 ദിവസം വേണമെന്നാണ് അധികൃതർ അറിയിച്ചത്.
    Maradu Flat

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: