കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ പറഞ്ഞ നാല് ഫ്ലാറ്റുകളിലെ ശേഷിക്കുന്ന രണ്ടെണ്ണത്തിൽ ഒരെണ്ണം കൂടി നിലംപൊത്തി. ജെയിന്‍ കോറല്‍കോവാണ് ഇന്ന് 11.03 ന് നിലംപൊത്തിയത്. സ്‌ഫോടനത്തിന്റെ ഭാഗമായുള്ള ആദ്യ സെെറൺ 10.30 ന് മുഴങ്ങി. രണ്ടാമത്തെ സെെറൺ മുഴങ്ങിയത് 10.55 നാണ്. കൃത്യം 11 ന് തന്നെ മൂന്നാമത്തെ സെെറൺ മുഴങ്ങി സ്ഫോടനം പൂർത്തിയായി. 11.03 നാണ് കെട്ടിടം നിലംപൊത്തിയത്. വെറും ഒൻപത് സെക്കൻഡ് സമയംകൊണ്ടാണ് ജെയിൻ കോറൽ കോവ് മണ്ണിലമർന്നത്.

പൊളിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും വലിയ കെട്ടിടമായിരുന്നു ജെയിൻ കോറൽകോവ്. നെട്ടൂർ കായലിനു സമീപമാണിത്. അൻപത് മീറ്ററിലേറെ ഉയരമുള്ള കെട്ടിടത്തിന് 17 നിലകളുണ്ട്. 125 അപ്പാർട്ട്‌മെന്റുകളാണ് ജെയിൻ കോറൽകോവിലുള്ളത്. നാല് ഫ്ലാറ്റുകളിൽവച്ച് നേരിയ വെല്ലുവിളി ഉയർത്തിയ സമുച്ചയമായിരുന്നു ജെയിൻ കോറൽകോവ്.

Read Also: ഇതാണ് ഒറിജിനല്‍ കുഞ്ഞപ്പന്‍; റോബോട്ടിനകത്തെ ‘കുഞ്ഞുമനുഷ്യനെ’ വെളിപ്പെടുത്തി

വലിയ കെട്ടിടം ആയതിനാൽ തന്നെ സ്ഫോടന സമയത്ത് പ്രകമ്പനം കൂടുതലായിരിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. ജെയിൻ കോറൽകോവിനെ സ്ഫോടനത്തിലൂടെ കിഴക്ക് ഭാഗത്തേക്ക് ചരിച്ചുവീഴ്ത്തുകയാണ് ചെയ്തത്. ഫ്ലാറ്റിന്റെ നാല് നിലകളിലായാണ് സ്ഫോടനത്തിനുള്ള മരുന്നുകൾ നിറച്ചത്. ഒന്ന്, രണ്ട്, എട്ട്, പതിനാല് എന്നീ നിലകളിലാണ് സ്ഫോടനം നടന്നത്.

ജെയിൻ കോറൽകോവ് നേരിയ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും അധികൃതർ വളരെ ശുഭാപ്‌തിവിശ്വാസത്തിലായിരുന്നു. ജെയിൻ കോറൽകോവിനടുത്ത് വീടുകൾ കുറവായിരുന്നു. അവശിഷ്‌ടങ്ങൾ കായലിലേക്ക് വീഴുമോ എന്ന കാര്യത്തിൽ മാത്രമായിരുന്നു ആശങ്ക. എന്നാൽ, അവശിഷ്ടങ്ങൾ കായലിലേക്ക് പതിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരിക്കും ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഇതിനു മുന്നോടിയായി ഉച്ചയക്ക് 12 മണിയോടെ സമീപത്തു നിന്നും ആളുകളെ ഒഴിപ്പിക്കും. 1.30 ന് ആദ്യ സൈറണ്‍ മുഴങ്ങുന്നതോടെ പ്രദേശത്തേയക്കുള്ള ചെറിയ റോഡുകള്‍ പോലിസ് ബാരിക്കേഡുപയോഗിച്ച് ബ്ലോക്ക് ചെയ്യും. 1.55 ന് രണ്ടാം സൈറണ്‍ മുഴങ്ങുമ്പോള്‍ ദേശീയ പാതയും ബ്ലോക്ക് ചെയ്യും. രണ്ട് മണിക്ക് മൂന്നാമത്തെ സൈറണ്‍ മുഴങ്ങും. തൊട്ടുപിന്നാലെയാണ് സ്ഫോടനം നടക്കുക. ഇതോടെ നാല് ഫ്ലാറ്റുകളും സുപ്രീം കോടതി വിധി അനുസരിച്ച് ‘ഫ്ലാറ്റാകും’.

Read Also: മരട്: ജെയിന്‍ കോറല്‍കോവില്‍ സ്‌ഫോടനം നടക്കുക രാവിലെ 11 ന്

തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ എച്ച്2ഒ ഹെളിഫെയ്‌ത്ത്, ഇരട്ട ടവറുള്ള ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളാണ് ഇന്നലെ പൊളിച്ചത്. ഇന്നലെ രാവിലെ 11.18 നാണ് മരടിലെ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപതിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറൺ 10.32 നാണ് മുഴങ്ങിയത്. എന്നാൽ രണ്ടാമത്തെ സൈറൺ മുഴങ്ങാൻ വൈകി. ഹെലികോപ്റ്റർ നിരീക്ഷണം പൂർത്തിയാക്കിയശേഷം രണ്ടാമത്തെ സൈറൺ 11.09 ന് മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങിയതും 11.18 ന് 19 നിലകളുളള കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്‌ത്ത് നിലംപതിക്കുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നെട്ടൂർ ആൽഫ സെറീനിലെ 16 നിലകൾ വീതമുളള ഇരട്ട ടവറുകളും നിലംപൊത്തിയത്. 11.43 ന് ആദ്യ ടവറും സെക്കൻഡുകൾക്കുളളിൽ രണ്ടാമത്തെ ടവറും നിലംപതിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook