കൊച്ചി: തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര യോഗം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷയിൽ ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചിയിലാണ് യോഗം. ജില്ല കലക്ടർ, ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ചുമതലയുള്ള സബ് കലക്ടർ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഫ്ലാറ്റുകൾ പൊളിക്കുന്ന സമയത്ത് പ്രദേശവാസികളെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. ഫ്ലാറ്റുകളിലുണ്ടായിരുന്ന താമസക്കാർ എല്ലാം ഒഴിഞ്ഞു പോയതായി നഗരസഭ അറിയിച്ചിട്ടുണ്ട്. ഇവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളിലും തീരുമാനമെടുക്കും.

Also Read: മരടിലെ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കും

അതേസമയം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതിന് രണ്ട് കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ആറ് മണിക്കൂര്‍ നേരം ചുറ്റുവട്ടത്തുള്ളവരെയെല്ലാം ഒഴിപ്പിക്കുമെന്നും സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി. 2020 ജനുവരി ഒന്‍പതിനു മുന്‍പായി മുഴുവന്‍ ഫ്‌ളാറ്റുകളും പൊളിച്ചു നീക്കുമെന്ന് സ്ബ് കലക്ടര്‍ അറിയിച്ചു.

Read Also: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; ജോളി അറസ്റ്റിൽ, കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം. ജോളിയും ഷാജുവും തമ്മിലുള്ള വിവാഹം കുടുംബാംഗങ്ങളുടെ എതിർപ്പ് മറികടന്നായിരുന്നു. ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത സമയത്ത് അവിടെയെല്ലാം ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

രണ്ട് കമ്പനികള്‍ക്കാണ് ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതിനുള്ള പ്രധാന ചുമതല. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതിയും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നടപടികളും അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് കമ്പനികള്‍ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കും. ഇതിനുശേഷം മാത്രമായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടിയിലേക്ക് കടക്കുക. ഫ്ളാറ്റുകൾ പൊളിക്കുന്ന ജോലിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാവുമെന്നും കലക്‌ടർ വ്യക്തമാക്കി. അതിനാല്‍ തന്നെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാലും നഷ്ടപരിഹാരം ഉറപ്പാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.