scorecardresearch

Latest News

കടുപ്പിച്ച് സര്‍ക്കാര്‍; ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കില്ല

പുനരധിവാസത്തിന് അപേക്ഷ നല്‍കിയത് 94 പേര്‍ മാത്രമാണെന്നും ഇവര്‍ക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുമെന്നും സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. നാളെ വൈകുന്നേരത്തിനുള്ളില്‍ എല്ലാവരും ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുനരധിവാസത്തിന് അപേക്ഷ നല്‍കിയത് 94 പേര്‍ മാത്രമാണെന്നും ഇവര്‍ക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുമെന്നും സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി.

ഫ്‌ളാറ്റുടമകള്‍ ഒഴിയണമെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇനി സമയം നീട്ടി നല്‍കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച കര്‍മ്മ പദ്ധതി പ്രകാരം എല്ലാം നടക്കുമെന്നും സബ് കലക്ടര്‍ അറിയിച്ചു. നാളെ കഴിഞ്ഞാല്‍ പൊളിക്കാനുള്ള ഫ്‌ളാറ്റുകളില്‍ ആരും താമസിക്കാന്‍ പാടില്ല. എല്ലാവരും ഒഴിഞ്ഞുപോകണം.

സെപ്റ്റംബർ 16, സെപ്റ്റംബർ 30, തുടങ്ങി പല തിയതികളിൽ പുനരധിവാസം ആവശ്യമുള്ളവർ അപേക്ഷിക്കണമെന്ന് അറിയിപ്പ് നൽകിയിരുന്നു. ഒടുവിൽ 94 പേർ മാത്രമാണ് സർക്കാരിനെ സമീപിച്ചത്. ഇവരുടെ അപേക്ഷ പരിഗണിക്കും. സബ് കളക്ടർ സ്നേഹിൽ കുമാർ വ്യക്തമാക്കി.

Read Also: സിനിമ സ്റ്റെെൽ കവർച്ച, മോഷ്‌ടാക്കൾ ധരിച്ചത് മൃഗങ്ങളുടെ മുഖംമൂടി; കവർന്നത് 50 കിലോ സ്വർണം

ഫ്ളാറ്റുകൾ ഒഴിയാൻ വേണ്ടിയാണ് വെള്ളവും വെെദ്യുതിയും പുനഃസ്ഥാപിച്ചത്. നാളെ കാലാവധി പൂർത്തിയാകുന്നതിനാൽ രണ്ടും വിച്ഛേദിക്കും. സബ് കലക്‌ടർ നേരിട്ട് ഫ്ളാറ്റിലെത്തി ഒഴിപ്പിക്കൽ നടപടികൾ വിലയിരുത്തി. ഉടമകളുമായി സംസാരിച്ചു. ഫ്ലാറ്റുകൾ ഒഴിയാൻ 15 ദിവസം ആണ് ഉടമകൾ ആവശ്യപ്പെട്ടത്. വാസസ്ഥലങ്ങൾ ലഭിക്കാത്ത പലരും ബന്ധുവീടുകളിലേക്ക്‌ സാധനങ്ങൾ മാറ്റി. മറ്റ് താമസ സ്ഥലം ലഭിക്കാത്തവർ ഫ്ളാറ്റിൽ നിന്ന് സാധനങ്ങൾ മാറ്റിയിട്ടില്ല.

മരടിൽ നിയമ വിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നു സർക്കാർ കഴിഞ്ഞ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമാണെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫ്ലാറ്റുകൾ പൊളിക്കാൻ സംസ്ഥാന സർക്കാർ തയ‌ാറാക്കിയ കർമപദ്ധതി ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Maradu flat demolishing sub collector snehil kumar visits flats