കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. തമസക്കാര്‍ ഒഴിഞ്ഞുപോകുന്നത് തുടരുകയാണ്. എല്ലാവരും ഒഴിഞ്ഞുപോയതിനു ശേഷം ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതിന് രണ്ട് കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ആറ് മണിക്കൂര്‍ നേരം ചുറ്റുവട്ടത്തുള്ളവരെയെല്ലാം ഒഴിപ്പിക്കുമെന്നും സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി. 2020 ജനുവരി ഒന്‍പതിനു മുന്‍പായി മുഴുവന്‍ ഫ്‌ളാറ്റുകളും പൊളിച്ചു നീക്കുമെന്ന് സ്ബ് കലക്ടര്‍ അറിയിച്ചു.

രണ്ട് കമ്പനികള്‍ക്കാണ് ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതിനുള്ള പ്രധാന ചുമതല. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതിയും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നടപടികളും അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് കമ്പനികള്‍ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കും. ഇതിനുശേഷം മാത്രമായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടിയിലേക്ക് കടക്കുക.

Read Also: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; ജോളി അറസ്റ്റിൽ, കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം. ജോളിയും ഷാജുവും തമ്മിലുള്ള വിവാഹം കുടുംബാംഗങ്ങളുടെ എതിർപ്പ് മറികടന്നായിരുന്നു. ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത സമയത്ത് അവിടെയെല്ലാം ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഫ്ളാറ്റുകൾ പൊളിക്കുന്ന ജോലിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാവുമെന്ന് കലക്‌ടർ വ്യക്തമാക്കി. അതിനാല്‍ തന്നെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാലും നഷ്ടപരിഹാരം ഉറപ്പാക്കും. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഫ്ളാറ്റുകളുടെ ബേസ്മെന്റ് ഏരിയയില്‍ സ്ഫോടനം നടത്താന്‍ അനുവദിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.