Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

മരട്; നാളെ മുതല്‍ സ്‌ഫോടക വസ്‌തുക്കൾ നിറയ്ക്കും

അതേസമയം, മരട് ഫ്‌ളാറ്റ് പൊളിക്കല്‍ സമയക്രമം മാറ്റിയേക്കില്ല

maradu flat, മരട് ഫ്ലാറ്റ്, explosion, demolition, local residents, പൊളിക്കൽ, ie malayalam, ഐഇ മലയാളം

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികളുമായി അധികൃതര്‍ മുന്നോട്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി നാളെ മുതല്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കും. ജനുവരി 11 രാവിലെ മുതലാണ് ഫ്‌ളാറ്റുകള്‍ പൊളിയ്ക്കുക. ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം അധികൃതർ പൂർത്തിയാക്കുകയാണ്. സ്ഫോടക വസ്തുക്കൾ നാളെ മുതൽ നിറച്ചു തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: University Announcements 02 January 2020: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

അതേസമയം, മരട് ഫ്‌ളാറ്റ് പൊളിക്കല്‍ സമയക്രമം മാറ്റിയേക്കില്ല. ഇന്ന് ചേർന്ന സാങ്കേതിക സമിതി യോഗത്തിൽ അന്തിമ തീരുമാനമായില്ല. സമയം മാറ്റുന്ന കാര്യത്തിൽ പൊളിക്കൽ കമ്പനികൾ മറുപടി തന്നിട്ടില്ല എന്ന് സബ് കലക്‌ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. സമയക്രമം മാറ്റണമെന്നത് പരിസരവാസികളുടെ അപേക്ഷ മാത്രമാണെന്നും അതിൽ പ്രത്യേകിച്ച് കാര്യമില്ലെന്നും സബ് കലക്‌ടർ പറഞ്ഞു. സമയക്രമം മാറ്റണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ കെെക്കൊള്ളും. കമ്പനികളുടെ അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നും അതിനുശേഷമായിരിക്കും അന്തിമ തീരുമാനമെന്നും സ്നേഹിൽ കുമാർ വ്യക്തമാക്കി.

Read Also: Kerala Weather: ജനുവരി 7 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ

ആൽഫാ, ഹോളി ഫെയ്‍ത്ത് ഫ്ളാറ്റുകൾക്ക് സമീപത്തു നിന്ന് 133 കുടുംബങ്ങളെ ഒഴിപ്പിക്കണം. ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് ഫ്ലാറ്റ് എന്നിവിടങ്ങളിൽ നിന്ന് 157 കുടുംബങ്ങളെ ഒഴിപ്പിക്കും. ഹോളി ഫെയ്‌ത്ത് ആണ് ആദ്യം പൊളിക്കുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Maradu flat demolishing kochi timing

Next Story
സിപിഎമ്മുമായി ഒരു പരിപാടിക്കും ഇല്ല; നിലപാട് ആവര്‍ത്തിച്ച് മുല്ലപ്പള്ളി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express