കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ പറഞ്ഞ നാല് ഫ്ലാറ്റുകളിലെ ശേഷിക്കുന്ന ഒരെണ്ണം ഇന്ന് ഉച്ചയ്‌ക്ക് നിലംപൊത്തും. ഗോള്‍ഡന്‍ കായലോരമാണ് ഇന്ന് ഉച്ചയ്‌ക്ക് പൊളിക്കുക. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ബിഗ് ബോസിൽ ഇനി ധർമ്മജൻ ബോൾഗാട്ടിയും

ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരിക്കും ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഇതിനു മുന്നോടിയായി ഉച്ചയക്ക് 12 മണിയോടെ സമീപത്തു നിന്നും ആളുകളെ ഒഴിപ്പിക്കും. 1.30 ന് ആദ്യ സൈറണ്‍ മുഴങ്ങുന്നതോടെ പ്രദേശത്തേയക്കുള്ള ചെറിയ റോഡുകള്‍ പോലിസ് ബാരിക്കേഡുപയോഗിച്ച് ബ്ലോക്ക് ചെയ്യും. 1.55 ന് രണ്ടാം സൈറണ്‍ മുഴങ്ങുമ്പോള്‍ ദേശീയ പാതയും ബ്ലോക്ക് ചെയ്യും. രണ്ട് മണിക്ക് മൂന്നാമത്തെ സൈറണ്‍ മുഴങ്ങും. തൊട്ടുപിന്നാലെയാണ് സ്ഫോടനം നടക്കുക. ഇതോടെ നാല് ഫ്ലാറ്റുകളും സുപ്രീം കോടതി വിധി അനുസരിച്ച് ‘ഫ്ലാറ്റാകും’.

Read Also: ആ കെെകളുടെ ഉടമയെ വെളിപ്പെടുത്തി നൂറിൻ; പ്രണയനായകനെ കാത്തിരുന്ന ആരാധകർ ഞെട്ടി

തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ എച്ച്2ഒ ഹെളിഫെയ്‌ത്ത്, ഇരട്ട ടവറുള്ള ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളാണ് ഇന്നലെ പൊളിച്ചത്. ഇന്നലെ രാവിലെ 11.18 നാണ് മരടിലെ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപതിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറൺ 10.32 നാണ് മുഴങ്ങിയത്. എന്നാൽ രണ്ടാമത്തെ സൈറൺ മുഴങ്ങാൻ വൈകി. ഹെലികോപ്റ്റർ നിരീക്ഷണം പൂർത്തിയാക്കിയശേഷം രണ്ടാമത്തെ സൈറൺ 11.09 ന് മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങിയതും 11.18 ന് 19 നിലകളുളള കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്‌ത്ത് നിലംപതിക്കുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നെട്ടൂർ ആൽഫ സെറീനിലെ 16 നിലകൾ വീതമുളള ഇരട്ട ടവറുകളും നിലംപൊത്തിയത്. 11.43 ന് ആദ്യ ടവറും സെക്കൻഡുകൾക്കുളളിൽ രണ്ടാമത്തെ ടവറും നിലംപതിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.