Latest News

മരട് ഫ്‌ളാറ്റ് പൊളിക്കല്‍; 25 ലക്ഷം രൂപ നഷ്ടപരിഹാരം എല്ലാവര്‍ക്കുമില്ല

ആദ്യ ഘട്ടത്തിലെ 14 ഉടമകളില്‍ മൂന്ന് പേര്‍ക്ക് മാത്രമായിരിക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക

kerala news, kerala news live, kerala news live today, kerala news live updates, kerala news today, kerala news today in malayalam, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഏകദേശ ധാരണയായി. കെട്ടിടത്തിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും നഷ്ടപരിഹാരം നല്‍കുക. 13 ലക്ഷം മുതല്‍ 25 ലക്ഷം വരെയായിരിക്കും നഷ്ടപരിഹാരം.

എല്ലാവര്‍ക്കും 25 ലക്ഷം രൂപ നല്‍കില്ല. ആദ്യ ഘട്ടത്തിലെ 14 ഉടമകളില്‍ മൂന്ന് പേര്‍ക്ക് മാത്രമായിരിക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക. ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് നഷ്ടപരിഹാരത്തുക തീരുമാനിക്കുന്നത്. നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള കമ്മിറ്റി യോഗം ഇന്ന് ചേര്‍ന്നിരുന്നു.

Read Also: മരട് ഫ്ലാറ്റ് പൊളിക്കൽ: പ്രദേശവാസികളുടെ ആശങ്കയകറ്റാൻ വിശദീകരണ യോഗങ്ങൾ

അതേസമയം, ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ടുപോകുകയാണ്. ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെ ആശങ്കയകറ്റാൻ വിശദീകരണ യോഗങ്ങൾ നടത്തും. മരട് മുനിസിപ്പൽ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങാണു യോഗം വിളിച്ചിരിക്കുന്നത്.

ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള രണ്ടു കമ്പനികളെ സാങ്കേതിക സങ്കേതിക സമിതി നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഫ്ളാറ്റുകൾ പൊളിക്കുന്നതു നിയന്ത്രിത സ്ഫോടനത്തിലൂടെ തന്നെയായിരിക്കുമെന്നു സാങ്കേതിക വിദഗ്ധരുടെ യോഗത്തിനു ശേഷം തീരുമാനമായിരുന്നു.

ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ അപകടഭീതി വേണ്ടെന്നും സുരക്ഷിതമായ രീതി ഉപയോഗിച്ചായിരിക്കും സ്ഫോടനങ്ങൾ നടത്തുകയെന്നും സ്നേഹിൽ കുമാർ അറിയിച്ചു. ഫ്ളാറ്റ് പൊളിക്കുമ്പോൾ ഉണ്ടാകാവുന്ന അപകട സാധ്യതകൾക്കായി തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ സമിതി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Maradu flat demolishing compensation k balakrishnan nair committee

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com