ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റുടമകള്‍ക്കെല്ലാം 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്  സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം. മരട് ഫ്‌ളാറ്റ് വിധിയില്‍നിന്ന് പിന്നോട്ടില്ലെന്നും  ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഉത്തരവില്‍ നിന്ന് പിന്നോട്ടുപോവില്ലെന്നും സമയം പാഴാക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു.

എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഇതിനായി 20 കോടി രൂപ കെട്ടിവയ്ക്കണം. നഷ്ട പരിഹാരത്തുക നല്‍കാന്‍ ഫ്‌ളാറ്റുടമകളാണ് 20 കോടി രൂപ കെട്ടിവയ്‌ക്കേണ്ടത്. പണം കെട്ടിവയ്‌ക്കേണ്ടതിനാല്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച മുന്‍ ഉത്തരവില്‍ ഭാഗികമായി ഭേദഗതി വരുത്തുന്നതായി കോടതി അറിയിച്ചു.

Read Also: സാമൂഹിക വിരുദ്ധനല്ല, തോറ്റ സ്ഥാനാര്‍ഥിയാണ്; കൂവിയ സിപിഎമ്മുകാരുടെ വായടപ്പിച്ച് മോഹന്‍കുമാര്‍

ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് പണം ഈടാക്കി സംസ്ഥാന സര്‍ക്കാര്‍ ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരത്തുകയ്ക്കുള്ള രേഖകള്‍ പിന്നീട് ഫ്‌ളാറ്റുടമകള്‍ ഹാജരാക്കണം. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി.

രണ്ടു ഹര്‍ജികളാണ് ഇന്ന് സുപ്രീം കോടതിയുടെ മുന്നില്‍ വന്നത്. മരടിലെ ഫ്‌ളാറ്റുകളുടെ സംഘടനയും ഫ്‌ളാറ്റ് ഉടമകളുമാണ് ഹര്‍ജി നല്‍കിയത്. ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സംഘടന നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.

Read Also: കണ്ണിലെ കൃഷ്‌ണമണി പോലെ പരിപാലിച്ച മണ്ഡലമാണ് പോയത്, എല്‍ഡിഎഫ് ജാതിപറഞ്ഞു വോട്ടുപിടിച്ചു: കെ.മുരളീധരന്‍

കേസിൽ ഉടമകൾ നേരിട്ട് ഹാജരായതിൽ കോടതി രൂക്ഷ വിമർശനമുന്നയിച്ചു. കോടതിയില്‍ ബഹളം വയ്ക്കരുതെന്നും പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി. ഉത്തരവില്‍നിന്ന് പിന്നോട്ടുപോവില്ലെന്നും സമയം പാഴാക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.