കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേട് കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് മാനേജിങ് ഡയറക്ടര്‍ ഡാനി ഫ്രാന്‍സിസ് അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
തീരദേശ പരിപാലന ചട്ടം ലംഘിച്ച് ഫ്‌ളാറ്റ് നിർമിച്ചതിനാണ് അഴിമതി വിരുദ്ധ നിയമപ്രകാരം മൂന്ന് മുന്‍ ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി.ജോസഫ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also: ക്രൈസ്തവ വിശ്വാസികളോട് കേരള സര്‍ക്കാര്‍ അനാദരവ് കാണിച്ചു: രമേശ് ചെന്നിത്തല
അതേസമയം, ഫ്ളാറ്റ് പൊളിക്കൽ നടപടികളുമായി നഗരസഭ മുന്നോട്ടുപോകുകയാണ്. എല്ലാവർക്കും 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകില്ലെന്ന തീരുമാനത്തിൽ ഫ്ളാറ്റുടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നഷ്‌ടപരിഹാരത്തുകയുടെ കാര്യത്തിൽ ഏകദേശ തീരുമാനമായത്. കെട്ടിടത്തിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും നഷ്ടപരിഹാരം നല്‍കുക. 13 ലക്ഷം മുതല്‍ 25 ലക്ഷം വരെയായിരിക്കും നഷ്ടപരിഹാരം.
എല്ലാവര്‍ക്കും 25 ലക്ഷം രൂപ നല്‍കില്ല. ആദ്യ ഘട്ടത്തിൽ 14 ഉടമകളിലെ മൂന്നു പേര്‍ക്ക് മാത്രമായിരിക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക. ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് നഷ്ടപരിഹാരത്തുക തീരുമാനിക്കുന്നത്. നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള കമ്മിറ്റി യോഗം ഇന്ന് ചേര്‍ന്നിരുന്നു.