മരട് ഫ്‌ളാറ്റ് കേസ്: തുഷാര്‍ മേത്ത സര്‍ക്കാരിന് വേണ്ടി ഹാജരാകില്ല

സുപ്രീംകോടതി വിധിക്ക് എതിരായ നിലപാട് സ്വീകരിക്കില്ലെന്നു തുഷാര്‍ മേത്ത സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു

maradu flat, kochi, ie malayalam

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേരളത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകില്ല. തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്ന് തുഷാര്‍ മേത്ത സര്‍ക്കാരിനെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ധനുമായ ആര്‍.വെങ്കട്ടരമണിയെ മേത്തയ്ക്ക് പകരം ഹാജരാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സുപ്രീംകോടതി വിധിക്ക് എതിരായ നിലപാട് സ്വീകരിക്കില്ലെന്നും ഉത്തരവിനെ അനുകൂലിച്ച് മാത്രമേ തനിക്ക് ഹാജരാകാന്‍ സാധിക്കുകയുള്ളൂവെന്നും തുഷാര്‍ മേത്ത സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. 23 നാണ് മരട് ഫ്‌ളാറ്റ് കേസ് സുപ്രീംകോടതി പരിഗണിക്കുക.

Read More: മരട് ഫ്ലാറ്റ് പൊളിക്കല്‍: സമീപവാസിയും സുപ്രീം കോടതിയില്‍

നേരത്തെ, പരിസ്ഥിതി മലീനകരണമുണ്ടാകാതെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് സന്നദ്ധത അറിയിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആക്യുറേറ്റ് ഡിമോളിഷിങ് എന്ന കമ്പനിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പണവും പൊലീസ് സംരക്ഷണവും നല്‍കുകയാണെങ്കില്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ തയ്യാറാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഫ്‌ളാറ്റ് പൊളിക്കുന്നതില്‍ പ്രതിഷേധിച്ച് ഫ്‌ളാറ്റുടമകള്‍ നടത്തിവന്നിരുന്ന സമരം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന് ശേഷം സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളില്‍ തൃപ്തിയുള്ളതിനാലാണ് സമരം നിര്‍ത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടുമെന്നും സംസ്ഥാന സര്‍ക്കാര്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമുണ്ടായി. സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകനെ രംഗത്തിറക്കാന്‍ സര്‍വ്വ കക്ഷിയോഗം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം നിര്‍ത്തിയത്. ഒഴിപ്പിക്കാനായി അധികൃതര്‍ വന്നാല്‍ സമരം തുടരുമെന്നും ഫ്‌ളാറ്റുടമകള്‍ അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Maradu flat case thushar mehta wont appear in supreme court for kerala298896

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express