മരടിലെ ഫ്ളാറ്റുകള്‍ മലിനീകരണം ഇല്ലാതെ പൊളിച്ചുമാറ്റാമെന്നു സ്വകാര്യ കമ്പനി

അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിക്കാനാകുമെന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനി അക്യുറേറ്റ് ഡിമോളിഷേഴ്സ് സുപ്രീം കോടതിയില്‍

maradu, kochi, ie malayalam

കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കുന്ന ചുമതല ഏറ്റെടുക്കാന്‍ അനുമതി തേടി സുപ്രീംകോടതിയില്‍. കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ ആരംഭിക്കാനാകുമെന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായ സ്വകാര്യ കമ്പനി അക്യുറേറ്റ് ഡിമോളിഷേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

രണ്ടുമാസം കൊണ്ട് മലിനീകരണം ഇല്ലാതെ പൂര്‍ണമായും ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനാകും. ഇതിനു 30 കോടി രൂപ ചെലവ് വരുമെന്നും കമ്പനി പറയുന്നു.

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതു പരിസ്ഥിതിക്കു ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണു പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാമെന്നു വ്യക്തമാക്കി കമ്പനി രംഗത്തെത്തിയത്.

ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ഒഴിവാക്കാനും താമസിക്കുന്നവരെ സംരക്ഷിക്കാനും നിയമവഴി തേടി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണു ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ സന്നദ്ധമായി അക്യുറേറ്റ് ഡിമോളിഷേഴ്സ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഐഐടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിടിച്ചുനില്‍ക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ കരുതിയിരിക്കുമ്പോഴാണു കമ്പനിയുടെ വരവ്.

ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി  മുനിസിപ്പാലിറ്റി നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടീസിനെതിരേ ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.

നടപടിക്രമം പാലിച്ചല്ല കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതെന്നും പൊളിക്കല്‍ നടപടികള്‍ മാലിന്യകൈകാര്യ നിയമം പാലിക്കാതെയാണന്നും ഹര്‍ജിയില്‍ പറയുന്നു.

Read More:മരട് ഫ്‌ളാറ്റ് കേസ്: തുഷാര്‍ മേത്ത സര്‍ക്കാരിന് വേണ്ടി ഹാജരാകില്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Maradu flat case demolition without pollution

Next Story
പാലാരിവട്ടം പാലം: ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്‌റെ അറിവോടെയെന്ന് ടി.ഒ സൂരജ്to sooraj
The moderation of comments is automated and not cleared manually by malayalam.indianexpress.com