കൊലപാതകമെന്ന് സംശയം: മാറാട് കലാപക്കേസ് പ്രതി മരിച്ച നിലയിൽ

മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞ ദിവസം ഇയാളെ ചോദ്യം ചെയ്തിരുന്നു

death, മരണം, ie malayalam, ഐഇ മലയാളം

കോഴിക്കോട്: മാറാട് കലാപക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളെ മരിച്ച നിലയിൽ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിൽ കഴുത്തില്‍ കല്ല് കെട്ടിയ നിലയിലാണ്. അതിനാൽ കൊലപാതകമെന്ന് സംശയം ഉയർന്നിട്ടുണ്ട്. മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞ ദിവസം ഇയാളെ ചോദ്യം ചെയ്തിരുന്നു.

സിബിഐ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷം ഇല്യാസ് അസ്വസ്ഥനായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രണ്ട് ദിവസമായി ഇല്യാസിനെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.

മാറാട് രണ്ടാം കലാപക്കേസിലെ 33ാം പ്രതിയാണ് ഇല്ല്യാസ്. മത്സ്യത്തൊഴിലാളികളാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Marad riot case accused muhammed illyas dies

Next Story
എസ്ഡിപിഎ നേതാക്കളെ അവിചാരിതമായി കണ്ടതാണെന്ന് കുഞ്ഞാലിക്കുട്ടിKunhalikutty
The moderation of comments is automated and not cleared manually by malayalam.indianexpress.com