തിരുവല്ല : ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മകളിൽ ഒന്നായ മാരാമൺ കൺവെൻഷനിൽ സ്ത്രീകൾക്ക് പങ്കെടുക്കാൻ വിലക്കുണ്ടായിരുന്ന രാത്രിയോഗങ്ങൾ ഇനി നടത്തേണ്ടെന്ന് മാർത്തോമ്മ സഭ. സ്ത്രീകൾക്ക് കൂടി പങ്കെടുക്കാവുന്ന വിധത്തിൽ രാത്രിയോഗങ്ങളുടെ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സായാഹ്​ന​ യോഗങ്ങൾ വൈകീട്ട്​ അഞ്ചിന്​ തുടങ്ങുമെന്ന്​ മാർത്തോമ സഭ വ്യക്തമാക്കി. ആറര വരെയുള്ള യോഗങ്ങളിൽ സ്​ത്രീകൾക്കും​ പ​​ങ്കെടുക്കാം.

നേരത്തേ 6.30ന് തുടങ്ങുന്ന സായാഹ്ന യോഗങ്ങളിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല. രാവിലെയും ഉച്ചക്കുമുള്ള യോഗങ്ങളുടെ സമയക്രമത്തിൽ മാറ്റമില്ല. യുവ വേദി യോഗങ്ങൾ കോഴഞ്ചേരി പള്ളിയിലേക്ക്​ മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്​. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്​ത്യൻ കൺവെൻഷനുകളിൽ ഒന്നാണ്​ മാരാമണ്ണിലേത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.