കൊച്ചി: വിശ്വാസികൾ അടിമുടി മാറണമെന്ന്​ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരി. വിശ്വാസികൾക്ക്​ പെസഹ ദിനസന്ദേശം നൽകുകയായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പരിവര്‍ത്തനത്തിനുളള മനസ് സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വയം പരിവര്‍ത്തനത്തിലൂടെയാണ് സഭാ പരിവര്‍ത്തനം സാധ്യമാവുകയെന്നും കർദിനാള്‍ കൂട്ടിച്ചേര്‍ത്തു. ‘വിശ്വാസികൾക്കിടയിൽ ഐക്യത്തി​ന്റേയും കൂട്ടായ്മയുടെയും പങ്കുവയ്ക്കൽ വേണം. കുടുംബത്തിലും സമൂഹത്തിലും സഭയിലും അത് വേണമെന്നും കർദിനാൾ പറഞ്ഞു.

പെസഹ വ്യാഴത്തോട് അനുബന്ധിച്ച് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കുകയാണ്. ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീളും. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. നാളെയാണ് കുരിശുമരണത്തിന്റെ ഓർമ്മ പുതുക്കിയുള്ള ദുഃഖവെള്ളിയാചരണം നടക്കുക.

ഗ​ദ്സ​മെ​നിലെ യേ​ശു​വി​ന്‍റെ പ്രാര്‍ത്ഥനയെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിക്കുന്നുണ്ട്. സ്വ​ന്തം ശ​രീ​ര​വും ര​ക്ത​വു​മാ​യ അ​ന്ത്യ​ അത്താ​ഴം യേ​ശു ശി​ഷ്യ​ർ​ക്കു പ​കു​ത്തു ന​ൽ​കിയ വി​ശു​ദ്ധ കു​ർ​ബാ​ന സ്ഥാ​പനത്തിന്റെ ഓ​ർ​മയില്‍ ദേവാലയങ്ങ​ളി​ലും ഭ​വ​ന​ങ്ങ​ളി​ലും അ​പ്പം​മു​റി​ക്ക​ല്‍ ശുശ്രൂഷയും ന​ട​ക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ