scorecardresearch

മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം

Peer Muhammad

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മുഴപ്പിലങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. 75 വയസായിരുന്ന അദ്ദേഹം പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഒട്ടകങ്ങള്‍ വരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയവയാണ് പ്രശസ്ത ഗാനങ്ങള്‍.

1945 ജനുവരി എട്ടിന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള ഗ്രാമത്തിലായിരുന്നു ജനനം. പിന്നീട് തലശേരിയിലേക്കു പിതാവിനൊപ്പം എത്തി. സംഗീതം പഠിച്ചിട്ടില്ലാത്ത പീര്‍ മുഹമ്മദ് നാലായിരത്തിലധികം പാട്ടുകള്‍ക്കാണ് ഈണം പകര്‍ന്നത്. 1975 ന് ശേഷമാണു മാപ്പിളപ്പാട്ടിലേക്കുള്ള കടന്നു വരവ്.

1976 ൽ, ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാന്‍ പീര്‍ മുഹമ്മദിന് സാധിച്ചു. 1980,1990 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇന്നും മാപ്പിളപ്പാട്ട് വേദികളില്‍ പീര്‍ മുഹമ്മദിന്റെ പാട്ടുകള്‍ക്കു വലിയ സ്വീകാര്യതയുണ്ട്.

കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, എ.വി. മുഹമ്മദ് അവാർഡ്, ഒ. അബു ഫൗണ്ടേഷൻ അവാർഡ്, മുസ്ലിം കള്‍ച്ചറൽ സെന്റർ അവാർഡ്, കേരള മാപ്പിള സംഗീത അക്കാദമി അവാർഡ്, കേരള മാപ്പിള കല അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Also Read: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം; പമ്പ സ്നാനത്തിന് അനുമതിയില്ല

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mappilappattu singer peer muhammad passed away