മ​ല​പ്പു​റം: വ​ഴി​ക്ക​ട​വിലെ താ​ന്നി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ല്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. തിങ്കളാഴ്ച രാത്രി 11നാണ് മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​ത്. മൂന്നംഗ സംഘം തോക്കുകളുമായാണ് എത്തിയത്. ഇവര്‍ കോളനിവാസികളില്‍ നിന്നും അരിയും ഭക്ഷണങ്ങളും വാങ്ങി കാട്ടിലേക്ക് പോയി.

ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​ക്ക​ട​വി​ന​ടു​ത്ത് മ​ഞ്ച​ക്കോ​ട്ട് വ​നി​താ മ​തി​ലി​നെ​തി​രെ മാ​വോ​യി​സ്റ്റു​ക​ൾ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രു​ന്നു. വ​നി​താ മ​തി​ൽ വ​ർ​ഗീ​യ മ​തി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മാ​യി​രു​ന്ന​വെ​ന്നും സ്ത്രീ​ക​ളെ ത​ട​യു​ന്ന ആ​ർ​എ​സ്എ​സി​ന് പ​ഴ​ഞ്ച​ൻ ചി​ന്താ​ഗ​തി​യാ​ണെ​ന്നും പോ​സ്റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ണ്ണൂ​ർ അ​മ്പാ​യ​ത്തോ​ടും ആ​യു​ധ​ങ്ങ​ളു​മാ​യി ശ​നി​യാ​ഴ്ച മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.