കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകൾ ബന്ദികളാക്കിയ ഇതര സംസ്ഥാന തൊഴിലാളികൾ മൂന്നാമനും രക്ഷപ്പെട്ടു. ബംഗാൾ സ്വദേശിയായ അലാവുദ്ദീനാണ് രക്ഷപ്പെട്ടത്. നേരത്തെ രണ്ടു തൊഴിലാളികൾ രക്ഷപ്പെട്ടിരുന്നു.

വയനാട് മേപ്പാടിക്ക് അടുത്തുളള എമറാൾഡ് എസ്റ്റേറ്റിലെ തൊഴിലാളികളെയാണ് മാവോയിസ്റ്റുകൾ ബന്ദികളാക്കിയത്. ഒരു തൊഴിലാളി ഓടി രക്ഷപ്പെട്ട് എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തങ്ങളോട് പണം ആവശ്യപ്പെട്ടതായും മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ വിടില്ലെന്നും ജോലിക്കാര്‍ എസ്റ്റേറ്റ് ഉടമയെ അറിയിക്കുകയായിരുന്നു. എസ്റ്റേറ്റ് അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്.

അതേസമയം, മാവോയിസ്റ്റ് സംഘത്തിൽ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് തൊഴിലാളികളെ ബന്ദികളാക്കിയതെന്നാണ് വിവരം. മാവോയിസ്റ്റുകൾക്കായി പൊലീസും തണ്ടർബോൾട്ടും തിരച്ചിൽ ഊർജ്ജിതമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ