വയനാട്: വയനാട് മേപ്പാടിയില്‍ രണ്ട് പേരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി. മേപ്പാടിക്ക് അടുത്ത് എമറാള്‍ഡ് എന്ന സ്വകാര്യ എസ്റ്റേറ്റിലെ ജോലിക്കാരെയാണ് ബന്ദികളാക്കിയത്. ഇവര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് രണ്ട് പേരെ ബന്ദികളാക്കിയതെന്നാണ് വിവരം.

മേപ്പാടിക്കടുത്ത് തോട്ടത്തിനകത്ത് ജോലിക്ക് പോയ രണ്ട് തൊഴിലാളികളെയാണ് ബന്ദികളാക്കിയത്. നാല് ജോലിക്കാരില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. ഇവരാണ് എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചത്. തങ്ങളോട് പണം ആവശ്യപ്പെട്ടതായും മോചനദൃവ്യം നല്‍കിയില്ലെങ്കില്‍ രണ്ട് പേരെ വിടില്ലെന്നും ജോലിക്കാര്‍ എസ്റ്റേറ്റ് ഉടമയെ അറിയിച്ചു. സംഭവസ്ഥലത്തേക്ക് പൊലീസ് തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ