Latest News

‘മുഖ്യനുവേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കും’; മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി

ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്നാണു കത്തിൽ പറയുന്നത്

Happy Birthday Pinarayi Vijayan, Pinarayi Vijayan Birthday
Kerala CM Pinarayi Vijayan

വടകര: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ പേരിൽ വധഭീഷണി. അട്ടപ്പാടി മഞ്ചിക്കടിയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് വധഭീഷണി സന്ദേശം. വടകര പോലീസ് സ്‌റ്റേഷനില്‍ കത്തായാണ് ഭീഷണി സന്ദേശം എത്തിയത്.

ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്ന് കത്തിൽ പറയുന്നു. ഇന്ന് ഉച്ചയോടെയാണ് കത്ത് വടകര പൊലീസ് സ്റ്റേഷനിലെത്തിയത്. പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദർ മുസാമിന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്നാണ്‌ കത്തയച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് ലഭിച്ച വധഭീഷണിയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

നേരത്തെ മാവോയിസ്റ്റ് മഞ്ചിക്കണ്ടിയിൽ നാല് മാവോയിസ്റ്റുകൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ അധിക സുരക്ഷ കൂടി ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. മുഖ്യമന്ത്രിയുടെ യാത്രയിൽ അകമ്പടി വർധിപ്പിക്കുന്നതിന് പുറമെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും സുരക്ഷ വർധിപ്പിക്കാനും തീരുമാനിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Maoist threat to cm pinarayi vijayan

Next Story
Sabarimala Virtual Queue Booking Online 2019: ശബരിമല; വെർച്വൽ ക്യൂ ബുക്കിങ് ചെയ്യേണ്ട വിധംOnline Queue Booking System for Sabarimala Darshan,sabarimala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com