അട്ടപ്പാടി: പിടികിട്ടാപ്പുളളികളുടെ പട്ടികയിലുളള മാവോയിസ്റ്റ് ഡാനിഷ് പൊലീസ് പിടിയിൽ. നിലമ്പൂർ വനമേഖലകളിൽ തണ്ടർബോൾട്ടും പൊലീസും ഡാനിഷിനായി തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അട്ടപ്പാടിയിൽ പ്രത്യേക സംഘം നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.

കോയമ്പത്തൂർ സ്വദേശിയായ ഡാനിഷ് മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമാണ്. മാവോയിസ്റ്റ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും സംഘത്തിലേക്ക് ആളെ ചേർക്കുകയും ഡാനിഷ് ചെയ്തിരുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരിക്കുന്നു. ഇതുസംബന്ധിച്ച നിരവധി കേസുകൾ ഇയാൾക്കെതിരെ മലപ്പുറത്തും പാലക്കാടും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഭവാനി, കബനി മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഡാനിഷിന്റെ പ്രവർത്തനം. കസ്റ്റഡിയിലുളള ഡാനിഷിനെ ചോദ്യം ചെയ്തു വരികയാണ്. അട്ടപ്പാടിയിൽ മാവോയിസ്റ്റ് നേതാക്കൾ വന്നുപോകുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഡാനിഷ് പൊലീസിന്റെ പിടിയിലായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.