കൽപ്പറ്റ: വൈത്തിരിയിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീൽ വെടിയുതിർത്തിട്ടില്ലെന്നു ഫൊറൻസിക് റിപ്പോർട്ട്. പൊലീസ് പരിശോധനയ്ക്ക് അയച്ച തോക്കിൽനിന്ന് വെടിയുതിർത്തിട്ടില്ലെന്നാണ് കണ്ടെത്തൽ.
ഇതോടെ വ്യാജ ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടതെന്ന വാദം വീണ്ടും ശക്തമാവുകയാണ്. ജലീൽ വെടിയുതിർത്തപ്പോഴാണ് തിരികെ വെടിവച്ചതെന്നായിരുന്നു പൊലീസ് നേരത്തെ പറഞ്ഞത്. 2019 മാർച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവൻ എന്ന സ്വകാര്യ റിസോർട്ടിലാണ് ജലീൽ കൊല്ലപ്പെടുന്നത്.
ലീലിന്‍റെ വലതുകയ്യിൽ വെടിമരുന്നിന്‍റെ അംശം ഇല്ല. സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പൊലീസിന്‍റെ തോക്കിൽ നിന്നുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ കോടതിയിൽ സമർപ്പിച്ചതാണ് റിപ്പോർട്ട്. ഇത് ജലീലിന്‍റെ ബന്ധുക്കൾക്ക് ലഭ്യമായതോടെയാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നത്.