scorecardresearch
Latest News

കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഒരു സ്ത്രീയും; സംഭവത്തില്‍ ദുരൂഹതയെന്ന് പാലക്കാട് എംപി

വാളയാര്‍ സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ എന്നും സംശയിക്കുന്നതായി പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍

കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഒരു സ്ത്രീയും; സംഭവത്തില്‍ ദുരൂഹതയെന്ന് പാലക്കാട് എംപി

പാലക്കാട്: അഗളി മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഒരു സ്ത്രീയും. മേലെ മഞ്ചക്കണ്ടിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. പാലക്കാട് എസ്പി വിക്രം, ആന്റി മാവോയിസ്റ്റ് സ്‌ക്വാഡ് കമാണ്ടന്റ് ചൈത്ര തെരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, കാര്‍ത്തി, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍

അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍ ആരോപിച്ചു. ഏറ്റുമുട്ടലാണോ വെടിവയ്പ്പാണോ എന്ന് അറിയില്ലെന്നും, വാളയാര്‍ സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ എന്നും സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തണ്ടർബോൾട്ട് ഉദ്യോഗസ്ഥർക്കൊന്നും പരുക്കേറ്റിട്ടില്ലെന്നുമാണു വിവരം. തണ്ടര്‍ ബോള്‍ട്ട് അസി. കമാന്‍ണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്നാണ് ആക്രമണം ആരംഭിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Maoist attack in agaly report says three maoist killed